സാൽമൊണെല്ലയെ തുടർന്ന് ഇറാനിൽ നിന്നുള്ള പിസ്ത ഇറക്കുമതിക്ക് നിയന്ത്രണം ഏർപ്പെടുത്തി കാനഡ

By: 600110 On: Dec 5, 2025, 10:14 AM

 

സാൽമൊണെല്ലയ്യെ തുടർന്ന് ഇറാനിൽ നിന്നുള്ള പിസ്ത ഇറക്കുമതിക്ക് കാനഡ സർർക്കാർ നിയന്ത്രണം ഏർപ്പെടുത്തി. ആറ് പ്രവിശ്യകളിലായി 155 പേർക്ക് സാൽമൊണെല്ല ബാധ സ്ഥിരീകരിച്ചിട്ടുണ്ടെന്ന് പബ്ലിക് ഹെൽത്ത് ഏജൻസി ഓഫ് കാനഡ അറിയിച്ചു. ഒൻ്റാരിയോ, ക്യൂബെക് എന്നിവിടങ്ങളിലാണ് കൂടുതൽ പേർക്ക് രോഗം ബാധിച്ചിട്ടുള്ളത്. ആൽബർട്ട, ബ്രിട്ടീഷ് കൊളംബിയ, ന്യൂ ബ്രൺസ്വിക്, മാനിറ്റോബ എന്നിവിടങ്ങളിലാണ് മറ്റ് രോഗബാധിതരുള്ളത്.

പിസ്തയും പിസ്ത ഉല്പ്പന്നങ്ങളും കഴിച്ചവരിലാണ് രോഗബാധ കൂടുതലും കണ്ടെത്തിയിട്ടുള്ളത്. ഇതേ തുടർന്ന് കാനഡയിൽ പിസ്ത ഉൽപ്പന്നങ്ങൾ തിരിച്ചുവിളിക്കുന്നത് വർധിച്ചു.  ഉൽപ്പന്നങ്ങളിൽ സാൽമൊണെല്ല ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയതിന് പിന്നാലെയാണ് നടപടി. കാനഡ ഫുഡ് ഇൻസ്പെക്ഷൻ ഏജൻസിയും (CFIA) ആരോഗ്യവകുപ്പും സംയുക്തമായി സ്ഥിതിഗതികൾ നിരീക്ഷിക്കുന്നുണ്ട്. അതുകൊണ്ട് വിസ്തയും അനുബന്ധ ഉൽപ്പന്നങ്ങളും  വീട്ടിൽ ഉണ്ടെങ്കിൽ അത് നല്ലതാണെന്ന് ഉറപ്പ് വരുത്തണമെന്നും തിരിച്ചുവിളിക്കപ്പെട്ട ബ്രാൻ്റുകളുടേതാണെങ്കിൽ അത് ഉപേക്ഷിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.

തിരിച്ചുവിളിച്ച പിസ്ത ഉൽപ്പന്നങ്ങളുടെ മുഴുവൻ പട്ടികയും CFIAയുടെ വെബ്സൈറ്റിൽ ലഭ്യമാണ്. സ്വന്തം സുരക്ഷ ഉറപ്പാക്കാൻ ഉപഭോക്താക്കൾ ഈ ലിസ്റ്റ് പരിശോധിക്കുകയും സംശയാസ്പദമായ ഉൽപ്പന്നങ്ങൾ ഉപയോഗിക്കാതിരിക്കുകയും ചെയ്യുക. സാൽമൊണെല്ല ബാധയേറ്റാൽ സാധാരണയായി പനി, വയറുവേദന, വയറിളക്കം എന്നിവ അനുഭവപ്പെടാം. മിക്ക ആളുകൾക്കും രോഗം വേഗത്തിൽ ഭേദമാകും. എങ്കിലും, കുട്ടികൾക്കും പ്രായമായവർക്കും പ്രതിരോധശേഷി കുറഞ്ഞവർക്കും ഇത് ഗുരുതരമാവാൻ സാധ്യതയുണ്ട്.