അടിസ്ഥാന പലിശ നിരക്കായ റിപ്പോയില്‍ കാല്‍ശതമാനം(0.25) കുറവുവരുത്തി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. 5.50 ശതമാനത്തില്‍ നിന്ന് 5.25 ശതമാനമായാണ് റിപ്പോ നിരക്ക് കുറച്ചതെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്ര അറിയിച്ചു.
രണ്ട് മാസത്തിലൊരിക്കല്‍ നടക്കുന്ന റിസര്‍വ് ബാങ്കിന്റെ പണനയ സമിതിയുടെ മൂന്ന് ദിവസത്തെ യോഗത്തിന് ശേഷമാണ് റിപ്പോ നിരക്ക് കുറയ്ക്കാന്‍ തീരുമാനമെടുത്തത്. നേരത്തെ കഴിഞ്ഞ ജീണിലാണ് റിപ്പോ നിരക്ക് ആറ് ശതമാനത്തില്‍ നിന്ന് 5.50 ശതമാനമായി കുറച്ചത്. പിന്നീട് ഇതേ നിരക്ക് നിലനിര്‍ത്തുകയായിരുന്നു.