ഉക്രെയ്‌നുമായുള്ള യുദ്ധത്തിന് തുടക്കമിട്ടത് റഷ്യയല്ലെന്നും പാശ്ചാത്യരാജ്യങ്ങളുടെ സ്വാധീനത്തില്‍ ഉക്രെയ്‌നാണ് റഷ്യയെ യുദ്ധത്തിലേക്ക് വലിച്ചിഴച്ചതെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുതിന്‍. ലക്ഷ്യം നേടിക്കഴിഞ്ഞ് മാത്രമേ യുദ്ധം റഷ്യ അവസാനിപ്പിക്കുകയുള്ളൂവെന്നും അദ്ദേഹം ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പുതിന്‍ പറഞ്ഞു.
റഷ്യയുടെ പ്രത്യേക സൈനിക നടപടി ഒരു യുദ്ധത്തിന്റെ തുടക്കമല്ല. മറിച്ച് പാശ്ചാത്യ രാജ്യങ്ങള്‍ ഉക്രെയ്‌നിലെ ദേശീയവാദികളെ ഉപയോഗിച്ച് ആളിക്കത്തിച്ച ഒരു യുദ്ധം അവസാനിപ്പിക്കാനുള്ള ശ്രമമാണെന്ന് പുടിന്‍ പറഞ്ഞു.