ലോകത്തിലെ ഏറ്റവും കൂടുതൽ ഗതാഗതക്കുരുക്കുള്ള നഗരങ്ങളുടെ കൂട്ടത്തിൽ കാനഡയിലെ പ്രധാന നഗരങ്ങളുമുണ്ടെന്ന് പുതിയ റിപ്പോർട്ട്. എന്നാൽ ലോകത്ത് ഏറ്റവും കൂടുതൽ തിരക്കേറിയ 20 നഗരങ്ങളുടെ പട്ടികയിൽ ഒരു കനേഡിയൻ നഗരം പോലുമില്ല.ട്രാഫിക് വിശകലന കമ്പനിയായ ഇൻറിക്സിൻ്റെ റിപ്പോർട്ടിലാണ് ഇത് സംബന്ധിച്ച പരാമർശങ്ങളുള്ളത്.
ഇസ്താംബൂളാണ് ലോകത്ത് ഏറ്റവും മോശം ട്രാഫിക്കുള്ള നഗരം, തുടർന്ന് മെക്സിക്കോ സിറ്റിയും ചിക്കാഗോയും ഉണ്ട്. 2025 ജനുവരി മുതൽ സെപ്റ്റംബർ വരെയുള്ള ഡാറ്റയാണ് ഇൻറിക്സ് താരതമ്യം ചെയ്തത്. തിരക്കേറിയ സമയങ്ങളിൽ ഡ്രൈവർമാർക്ക് നഷ്ടപ്പെടുന്ന മണിക്കൂറുകളാണ് റാങ്കിംഗിൻ്റെ അടിസ്ഥാനം. 2025-ൽ ഇസ്താംബൂളിലെ ഡ്രൈവർമാർക്ക് 118 മണിക്കൂറുകളും മെക്സിക്കോ സിറ്റിയിൽ 108 മണിക്കൂറുകളും ചിക്കാഗോയിൽ 112 മണിക്കൂറുകളുമാണ് ട്രാഫിക്കിൽ നഷ്ടമായത്. കാനഡയിലെ നഗരങ്ങളിൽ മോൺട്രിയോളാണ് ഏറ്റവും കൂടുതൽ തിരക്കുള്ളത് (ലോക റാങ്ക് 28). ടൊറൻ്റോ (34), വാൻകൂവർ (79) എന്നിവയാണ് അടുത്ത സ്ഥാനങ്ങളിലുള്ളത്. മോൺട്രിയോളിലെ ഡ്രൈവർമാർക്ക് 2025-ൽ 63 മണിക്കൂർ ട്രാഫിക്കിൽ നഷ്ടപ്പെട്ടു, ഇത് മുൻ വർഷങ്ങളേക്കാൾ കൂടുതലാണ്.
ടൊറൻ്റോയിൽ 59 മണിക്കൂറും വാൻകൂവറിൽ 46 മണിക്കൂറുമാണ് നഷ്ടമായത്. Last-mile speed എന്ന മാനദണ്ഡവും റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. രാവിലെ തിരക്കേറിയ സമയത്ത് മോൺട്രിയോളിൽ 11 മൈലും ടൊറൻ്റോയിൽ 10 മൈലുമാണ് Last-mile speed വേഗത രേഖപ്പെടുത്തിയത്. ട്രാഫിക് കുരുക്കുകൾ യാത്രക്കാർക്കും ബിസിനസ്സുകൾക്കും സർക്കാരുകൾക്കും ചെലവ് വർദ്ധിപ്പിക്കുന്നുണ്ട്. അമേരിക്കയിൽ, ട്രാഫിക് കാലതാമസം മൂലം ഒരു ഡ്രൈവർക്ക് വർഷം തോറും ശരാശരി US$894-ൽ അധികമാണ് ചെലവ് വരുന്നത്.