ജെയിലറിന്റെ രണ്ടാം ഭാഗം: ചിത്രീകരണത്തില്‍ പങ്കുചേര്‍ന്ന് മോഹന്‍ലാല്‍ 

By: 600002 On: Dec 4, 2025, 3:33 PM


നെല്‍സണ്‍ ദിലീപ് കുമാര്‍ സംവിധാനം ചെയ്യുന്ന രജനികാന്ത് ചിത്രം ജയിലറിന്റെ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണത്തില്‍ പങ്കുചേര്‍ന്ന് മോഹന്‍ലാല്‍. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ദൃശ്യം 3 യിലെ ജോര്‍ജുകുട്ടിയായുള്ള തന്റെ ഭാഗങ്ങളുടെ ചിത്രീകരണം പൂര്‍ത്തിയാക്കിയ ശേഷമാണ് മോഹന്‍ലാല്‍ ജയിലറിലെ മാത്യു ആയി മാറാന്‍ വിമാനം കയറിയത്.

നിലവില്‍ ജയിലര്‍ 2 ന്റെ ചിത്രീകരണം മുഴുവനായും പൂര്‍ത്തിയായിക്കഴിഞ്ഞു എന്നാണ് റിപ്പോര്‍ട്ടുകള്‍. 2023ല്‍ തുടരെ പരാജയങ്ങള്‍ ഏറ്റുവാങ്ങിയ മോഹന്‍ലാലിന്റെ ആരാധകര്‍ക്ക് അപ്രതീക്ഷിതമായി വീണു കിട്ടിയ സര്‍പ്രൈസ് ആയിരുന്നു ജയ്‌ലറിലെ മാത്യു. ചിത്രത്തില്‍ പ്രധാനമായും 2 രംഗങ്ങളിലായിരുന്നു മോഹന്‍ലാല്‍ എത്തിയത്.