സൊമാലിയന്‍ കുടിയേറ്റക്കാര്‍ അമേരിക്ക വിട്ടുപോകണമെന്ന് ആവശ്യപ്പെട്ട് ഡൊണാള്‍ഡ് ട്രംപ് 

By: 600002 On: Dec 4, 2025, 12:52 PM

 

കിഴക്കാനാഫ്രിക്കന്‍ രാജ്യമായ സൊമാലിയയില്‍ നിന്നുള്ള കുടിയേറ്റക്കാര്‍ അമേരിക്കയില്‍ വേണ്ടെന്ന് പറഞ്ഞ് അവരോട് തിരിച്ചുപോകാനാവശ്യപ്പെട്ട് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. സൊമാലിയക്കാര്‍ക്ക് നല്‍കുന്ന നിയമപരമായ താത്ക്കാലിക സംരക്ഷിത പദവി റദ്ദാക്കുമെന്നും അദ്ദേഹം അറിയിച്ചു. 

അമേരിക്കയുടെ സാമൂഹിക സുരക്ഷാ പദ്ധതികളുടെ ഗുണം അത്യധികം പറ്റുന്ന ഇക്കൂട്ടര്‍ അമേരിക്കയ്ക്ക് കാര്യമായോന്നും സംഭാവന ചെയ്യുന്നില്ലെന്നാണ് ട്രംപിന്റെ ആരോപണം.