ഇന്ത്യയിലെ ജനപ്രിയ താരങ്ങളും സംവിധായകരും: പൃഥ്വിരാജ്, ഡൊമിനിക് അരുണ്‍, കല്യാണി പ്രിയദര്‍ശന്‍ എന്നിവര്‍ പട്ടികയില്‍ 

By: 600002 On: Dec 3, 2025, 11:31 AM

 

2025 അവസാനിക്കാനിരിക്കെ ഇന്ത്യയിലെ ജനപ്രിയ താരങ്ങളുടെയും സംവിധായകരുടെയും പട്ടിക പുറത്തുവിട്ട് ഇന്റര്‍നെറ്റ് മൂവി ഡാറ്റാബേസ്(ഐഎംഡിബി). പട്ടികയില്‍ പ്രധാനസ്ഥാനങ്ങളില്‍ മലയാളി താരങ്ങളും ഉള്‍പ്പെട്ടു. ജനപ്രിയ സംവിധായകരില്‍ മോഹന്‍ലാല്‍ ചിത്രം 'എല്‍2: എമ്പുരാന്‍' ഒരുക്കിയ പൃഥ്വിരാജ് അഞ്ചാംസ്ഥാനത്താണ്. ലോക: ചാപ്റ്റര്‍ വണ്‍-ചന്ദ്ര സംവിധായകന്‍ ഡൊമിനിക് അരുണ്‍ എട്ടാം സ്ഥാനത്തുമുണ്ട്. ലോകയിലെ നായിക കല്യാണി പ്രിയദര്‍ശന്‍ ജനപ്രിയതാരങ്ങളുടെ പട്ടികയില്‍ ഏഴാം സ്ഥാനത്തുമുണ്ട്. 

ബോളിവുഡിലേയും മറ്റ് ഭാഷകളിലേയും മുതിര്‍ന്ന താരങ്ങളെ മറികടന്ന് അഹാന്‍ പാണ്ഡേയും അനീത് പദ്ദയുമാണ് ജനപ്രിയ താരങ്ങളുടെ പട്ടികയില്‍ ആദ്യ രണ്ട് സ്ഥാനങ്ങളില്‍. ഈ വര്‍ഷം പുറത്തിറങ്ങി വലിയ ചര്‍ച്ചയായി മാറിയ റൊമാന്റിക് കോമഡി ഡ്രാമ 'സയ്യാര'യാണ് ഇരുവരെയും ആരാധകര്‍ക്കിടയില്‍ പ്രശസ്തരാക്കിയത്.