ഇന്ത്യ-പാക്കിസ്ഥാന്‍ സംഘര്‍ഷം പരിഹരിച്ചെന്ന അവകാശവാദം ആവര്‍ത്തിച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. താന്‍ അവസാനിപ്പിച്ച എട്ട് യുദ്ധങ്ങളില്‍ ഓരോന്നിനും സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം ലഭിക്കണമെന്നും ട്രംപ് പറഞ്ഞു. അമേരിക്ക എട്ട് യുദ്ധങ്ങള്‍ അവസാനിപ്പിച്ചെന്നും ഒന്നുകൂടി അവസാനിപ്പിക്കാന്‍ പോവുകയാണെന്നും റഷ്യ-ഉക്രയ്ന്‍ യുദ്ധത്തെ പരാമര്‍ശിച്ച് ട്രംപ് പറഞ്ഞു.