ചെന്നൈയില്‍ കനത്ത മഴ; ജനജീവിതം സ്തംഭിച്ചു

By: 600002 On: Dec 3, 2025, 8:16 AM

 

ചെന്നൈയില്‍ കനത്ത മഴയെ തുടര്‍ന്ന് ജനജീവിതം സ്തംഭിച്ചു. വടക്കന്‍, മധ്യ ചെന്നൈയില്‍ വെള്ളക്കെട്ട് രൂക്ഷമായി. കോര്‍പ്പറേഷന്‍ അധികൃതര്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. പെരമ്പൂര്‍, വ്യാസര്‍പ്പാടി ഭാഗങ്ങളില്‍ നാലടിയോളം വെള്ളം ഉയര്‍ന്നതായാണ് റിപ്പോര്‍ട്ടുകള്‍. 

ഇവിടങ്ങളില്‍ താഴ്ന്ന പ്രദേശങ്ങളിലെ വീടുകളിലുള്ളവര്‍ക്ക് പുറത്തിറങ്ങാന്‍ കഴിയാത്ത സാഹചര്യമാണ്. ഇവര്‍ക്ക് വെള്ളവും ഭക്ഷണപ്പൊതികളും എത്തിക്കാനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.