കുടിയേറ്റ നിയമലംഘനവുമായി ബന്ധപ്പെട്ട കോടതി വിധിയിൽ വിമർശനം ഉന്നയിച്ച് കനേഡിയൻ എംപിയായ മിഷേൽ റെംപൽ ഗാർനർ

By: 600110 On: Dec 3, 2025, 6:46 AM

 

കുടിയേറ്റ നിയമലംഘനവുമായി ബന്ധപ്പെട്ട് ഒരു കോടതി വിധിയിൽ വിമർശനം ഉന്നയിച്ച് കനേഡിയൻ എംപിയായ മിഷേൽ റെംപൽ ഗാർനർ. കുടിയേറ്റ കുറ്റത്തിന് ശിക്ഷിക്കപ്പെട്ട ഒരു കനേഡിയൻ പൗരനല്ലാത്ത വ്യക്തിയെ നാടുകടത്തുന്നതിനു പകരം കാനഡയിൽ തുടരാൻ അനുവദിച്ചതിലാണ് എം.പി. അതൃപ്തി പ്രകടിപ്പിച്ചത്.

ഒൻ്റാരിയോയിലെ ബ്രാഡ്‌ഫോർഡ് സ്വദേശിയായ 47 വയസ്സുകാരനായ കനേഡിയൻ പൗരനല്ലാത്ത വ്യക്തി, 13 വയസ്സുള്ള പെൺകുട്ടിയെ നിരവധി തവണ ബലാത്സംഗം ചെയ്ത കേസിൽ കുറ്റസമ്മതം നടത്തിയിരുന്നു. ജാമ്യത്തിൽ പുറത്തിറങ്ങിയ സമയത്തും കോടതി ഉത്തരവുകൾ അവഗണിച്ച് ഇയാൾ പെൺകുട്ടിയെ വീണ്ടും ബലാത്സംഗം ചെയ്യുകയായിരുന്നു.മൂന്നാം തവണയും ജാമ്യവ്യവസ്ഥ ലംഘിച്ചതിനെ തുടർന്ന് ഇയാൾ കഴിഞ്ഞ രണ്ടര വർഷത്തിലേറെയായി ജയിലിൽ തുടരുകയാണ്.കുറ്റസമ്മതം നടത്തിയാൽ തൻ്റെ കുടിയേറ്റ പദവിയെ എങ്ങനെ ബാധിക്കുമെന്ന് പരിശോധിക്കാൻ കോടതി ഇയാൾക്ക് സമയം അനുവദിച്ചു. ഇതിനെതിരെയാണ് എംപിയായ മിഷേൽ റെംപൽ രംഗത്തെത്തിയിരിക്കുന്നത്.

കുടിയേറ്റ-നീതി വ്യവസ്ഥയുടെ ബലഹീനതയാണ് ഇത് വ്യക്തമാക്കുന്നതെന്ന് മിഷേൽ റെംപൽ പറഞ്ഞു. നിയമം അനുസരിക്കുന്ന കനേഡിയക്കാരെ സംബന്ധിച്ച് ഇത് അന്യായമാണെന്നും കർശനമായ നടപടി ആവശ്യമാണെന്നും എം.പി. വാദിച്ചു. നിലവിൽ, ഒരു ശിക്ഷ നാടുകടത്തുന്നതിലേക്ക് നയിക്കുമോ അല്ലെങ്കിൽ ഒരാളുടെ കാനഡയിൽ തുടരാനുള്ള അവകാശത്തെ ബാധിക്കുമോ എന്ന് ജഡ്ജിമാർ ചിലപ്പോൾ പരിഗണിക്കാറുണ്ട്. ഇത് പാടില്ലെന്ന് മിഷേൽ റെംപൽ പറഞ്ഞു. ശിക്ഷാവിധിയിൽ കുടിയേറ്റപരമായ കാര്യങ്ങൾ കോടതി പരിഗണിക്കുന്നതിനെ തടയുന്ന ബിൽ സി-220-യെ (Bill C-220 പിന്തുണയ്ക്കുന്നതായും അവർ വ്യക്തമാക്കി.