''സഞ്ചാര്‍ സാഥി ആപ്പു'മായി സഹകരിക്കില്ല; സുരക്ഷയെ ബാധിക്കും': ആപ്പിള്‍

By: 600002 On: Dec 2, 2025, 12:02 PM



മൊബൈല്‍ സുരക്ഷയ്‌ക്കെന്ന പേരില്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ച സഞ്ചാര്‍ സാഥി ആപ്പുമായി സഹകരിക്കില്ലെന്ന് ആപ്പിള്‍. ഐ ഒ എസ് ഇക്കോ സിസ്റ്റത്തിന്റെ സുരക്ഷയെ ബാധിക്കുമെന്നും ആപ്പിള്‍ വ്യക്തമാക്കി. ആപ്ലിക്കേഷന്‍ നിര്‍ബന്ധമല്ലെന്നും ഉപഭോക്താക്കള്‍ക്ക് ഡിലീറ്റ് ചെയ്യാന്‍ സാധിക്കുമെന്നുമാണ് കേന്ദ്രത്തിന്റെ വിശദീകരണം.

ഇന്ത്യയില്‍ ഉപയോഗിക്കുന്നതും ഇറക്കുമതി ചെയ്യുന്നതുമായ എല്ലാ ഫോണുകളിലും സഞ്ചാര്‍ സാഥി ആപ്പ് നിര്‍ബന്ധമാക്കണമെന്ന നിര്‍ദേശമായിരുന്നു കേന്ദ്ര സര്‍ക്കാര്‍ ആദ്യ ഘട്ടത്തില്‍ വ്യക്തമാക്കിയിരുന്നത്. വിമര്‍ശനം ഉയര്‍ന്നതിന് പിന്നാലെ സഞ്ചാര്‍ സാഥി അടിച്ചേല്‍പ്പിക്കില്ലെന്ന് കേന്ദ്രം വ്യക്തമാക്കിയിരുന്നു. പൗരന്മാരെ നിരീക്ഷിക്കാനുള്ള സര്‍ക്കാരിന്റെ പുതിയ നീക്കമാണിതെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം.