ഇന്ത്യയിലെ പ്രതിഭകളെ കൊണ്ട് വലിയ നേട്ടമുണ്ടാക്കിയ രാജ്യമാണ് അമേരിക്കയെന്ന് ശതകോടീശ്വരന്‍ ഇലോണ്‍ മസ്‌ക്. വിദേശത്ത് നിന്നെത്തുന്നവര്‍ക്ക് പൗരത്വം നല്‍കുന്ന എച്ച്1ബി വിസ നിര്‍ത്തലാക്കിയാല്‍ അമേരിക്കയ്ക്ക് വലിയ തിരിച്ചടിയുണ്ടാകുമെന്നും ഒരു അഭിമുഖത്തില്‍ മസ്‌ക് പറഞ്ഞു.
ജോലിക്കായി ലഭിക്കുന്ന വിസ ചിലര്‍ ദുരുപയോഗം നടത്തയെന്നത് എച്ച്1ബി നിര്‍ത്തിവയ്ക്കുന്നതിന് കാരണമല്ലെന്ന് മസ്‌ക് പറഞ്ഞു.