ഓസ്‌ട്രേലിയയില്‍ കുട്ടികള്‍ക്കുള്ള സോഷ്യല്‍മീഡിയ വിലക്ക് ഡിസംബര്‍ 10 ന് നിലവില്‍ വരും. ഇതോടെ ലക്ഷകണക്കിന് സോഷ്യല്‍മീഡിയ അക്കൗണ്ടുകള്‍ നിര്‍ജീവമാകും. ഫെയ്‌സ്ബുക്ക്, സ്‌നാപ്ചാറ്റ്, യൂട്യൂബ് ഉള്‍പ്പെടെയുള്ള പ്ലാറ്റ്‌ഫോമുകള്‍16 വയസില്‍ താഴെയുള്ള ഉപഭോക്താക്കള്‍ക്ക് വിലക്കേര്‍പ്പെടുത്താന്‍ നിര്‍ബന്ധിതാരാവും. ഇല്ലെങ്കില്‍ 4.95 കോടി ഓസ്‌ട്രേലിയന്‍ ഡോളര്‍ പിഴയൊടുക്കേണ്ടി വരും.
സോഷ്യല്‍മീഡിയയുടെ അപകടങ്ങളില്‍ നിന്ന് കുട്ടികളെ രക്ഷിക്കുന്നതിന് വേണ്ടി ആദ്യമായാണ് ഒരു രാജ്യം ഇങ്ങനെ ഒരു നീക്കം നടത്തുന്നത്. നിരോധനം നിലവില്‍ വരുന്നതോടെ 16 വയസില്‍ താഴെയുള്ള ഉപഭോക്താക്കളുടെയെല്ലാം സോഷ്യല്‍മീഡിയ അക്കൗണ്ടുകള്‍ ഡീ ആക്ടിവേറ്റ് ചെയ്യപ്പെടും. 2024 നവംബറിലാണ് ഈ നിരോധനം നിര്‍ബന്ധമാക്കുന്ന ഓണ്‍ലൈന്‍ സേഫ്റ്റി ഭേദഗതി ബില്‍ പാസായത്.