വനിതാ ചാവേറിനെ ഉപയോഗിച്ച് ബലൂച് ലിബറേഷന്‍ ഫ്രണ്ട്(ബിഎല്‍എഫ്) നടത്തിയ ആക്രമണത്തില്‍ ആറ് പാകിസ്ഥാന്‍ സൈനികര്‍ കൊല്ലപ്പെട്ടു. ഇതാദ്യമായാണ് ബിഎല്‍എഫ് വനിതാ ചാവേറിനെ ആക്രമണത്തിനായി ഉപയോഗിക്കുന്നത്. ബലൂചിസ്ഥാനിലെ ചഗായിയിലെ ഫ്രണ്ടിയര്‍ കോര്‍പ്‌സിന്റെ ഉടമസ്ഥതയിലുള്ളതും ചൈനീസ് ചെമ്പ്-സ്വര്‍ണ ഖനന പദ്ധതി കേന്ദ്രം പ്രവര്‍ത്തിക്കുന്നതുമായ കെട്ടിടമാണ് ആക്രമിച്ചത്. അതീവ സുരക്ഷയില്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടമാണിത്.
സറീന റഫീഖ് എന്ന ട്രാംഗ് മഹൂ ആണ് സ്വയം പൊട്ടിത്തെറിച്ചത്. ചാവേറിന്റെ ചിത്രം ബിഎല്‍എഫ് പുറത്തുവിട്ടു. വിമത പോരാളികള്‍ക്ക് പ്രധാന കോമ്പൗണ്ടിലേക്ക് കടക്കാന്‍ വഴിയൊരുക്കുന്നതിനായി ബാരിക്കേഡ് വെച്ച് സറീന സ്വയം പൊട്ടിത്തെറിക്കുകയായിരുന്നുവെന്നാണ് വിവരം.