ഉടന്‍ രാജിവെച്ച് രാജ്യം വിടാന്‍ വെനസ്വല പ്രസിഡന്റ് മഡുറോയ്ക്ക് ട്രംപിന്റെ അന്ത്യശാസനം 

By: 600002 On: Dec 2, 2025, 9:07 AM

 

വെനസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മഡൂറോയോട് രാജ്യം വിടാന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അന്ത്യശാസനം നല്‍കിയതായി റിപ്പോര്‍ട്ട്. എന്നാല്‍ ട്രംപിന്റെ ആവശ്യം മഡൂറോ നിരസിച്ചതായി വിവരം.'നിങ്ങള്‍ക്കും ഭാര്യക്കും മകനും സുരക്ഷിതമായി രാജ്യം വിടാന്‍ വഴിയൊരുക്കാം. നിങ്ങളുടെ ഏറ്റവും അടുത്ത ആളുകളെയും രക്ഷിക്കാം. ഉടനടി രാജിവയ്ക്കണം, രാജ്യം വിടണം.'  മഡുറോയോട് ട്രംപ് പറഞ്ഞതായി രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു.

രാജ്യം വിട്ട് പോകാന്‍ യു എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അനുവദിച്ച സമയം വെള്ളിയാഴ്ച അവസാനിച്ചു. സൈനീക നീക്കത്തിനുള്ള സാധ്യതകള്‍ ട്രംപുമായി പെന്റഗണ്‍ പരിശോധിക്കുകയാണ്. മഡൂറോയെ ട്രംപ് ആഗോള ഭീകരസംഘടനയുടെ അംഗമായി പ്രഖ്യാപിച്ചിരുന്നു.