ഡ്രൈവിംഗ് ലൈസൻസ് പുതുക്കാനുള്ള ഫീസിൽ വൻ ഇളവുമായി ക്യൂബെക് സർക്കാർ

By: 600110 On: Dec 2, 2025, 6:32 AM

ഡ്രൈവിംഗ് ലൈസൻസ് പുതുക്കാനുള്ള ഫീസിൽ വൻ ഇളവുമായി ക്യൂബെക് സർക്കാർ. ഇതനുസരിച്ച് മികച്ച ഡ്രൈവിംഗ് റെക്കോർഡുള്ള ഡ്രൈവർമാർക്ക് 2026ൽ ലൈസൻസ് പുതുക്കുമ്പോൾ $50 മാത്രം അടച്ചാൽ മതിയാകും. സാധാരണ ഫീസായ $121-ൻ്റെ പകുതിയോളം മാത്രമാണിത്. മുൻകാലങ്ങളിൽ ലൈസൻസ് ഫീസായി അധികം ഈടാക്കിയ $3 ബില്യൺ തിരികെ നൽകുന്നതിനായി SAAQ (Société de l'assurance automobile du Québec) നൽകുന്ന ഇളവാണിത്. മുൻ വർഷങ്ങളിൽ, ഡീമെറിറ്റ് പോയിൻ്റുകൾ ഇല്ലാത്ത നല്ല ഡ്രൈവർമാർക്ക് പൂർണ്ണമായ കിഴിവ് ലഭിക്കുകയും നാല് വർഷത്തിനിടെ $382 വരെ ലാഭിക്കാൻ കഴിയുകയും ചെയ്തിരുന്നു.

പകർച്ചവ്യാധിക്കാലത്തെ മെച്ചപ്പെട്ട റോഡ് സുരക്ഷയെയും മികച്ച നിക്ഷേപ വരുമാനത്തെയും തുടർന്ന് SAAQ-ന് അധിക ഫണ്ട് ലഭിച്ചതാണ് ഈ ഇളവുകൾക്ക് കാരണം. 2022 മുതൽ 2026 വരെ എല്ലാ ഡ്രൈവർമാർക്കുമായി മൊത്തം $2.86 ബില്യൺ ആണ് ഇളവ് നൽകിയത്; 2026-ൽ, കിഴിവ് 75% ആയി കുറയും. അതിനാൽ, ക്ലീൻ റെക്കോർഡുള്ള ഡ്രൈവർമാർ സ്ഥിര ഫീസായ $26.75 ഉൾപ്പെടെ $50.23 അടയ്‌ക്കേണ്ടിവരും. ക്യൂബെക്കിലെ ഏകദേശം അറുപത് ലക്ഷം ഡ്രൈവർമാരിൽ 80 ശതമാനം പേർക്കും മികച്ച റെക്കോർഡുകളോടെ പൂർണ്ണമായ കിഴിവിന് അർഹതയുണ്ട്. ലൈസൻസ് കാലാവധി തീരുന്നതിൻ്റെ ഒരു മാസം മുമ്പ് പോസ്റ്റ് വഴിയെത്തുന്ന പുതുക്കൽ നോട്ടീസുകളിൽ ഈ കുറച്ച തുക രേഖപ്പെടുത്തിയിട്ടുണ്ടാകും ഡീമെറിറ്റ് പോയിൻ്റുകളുള്ള ഡ്രൈവർമാർക്കും കിഴിവ് ലഭിക്കുമെങ്കിലും, അവരുടെ റെക്കോർഡ് അനുസരിച്ച് അധികമായി പണം നൽകേണ്ടിവരും. ഇതുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ താഴെ പറയുന്നവയാണ്,

0 പോയിൻ്റ് ഉള്ളവർക്ക് $50.23

1 മുതൽ 3 പോയിൻ്റ് വരെ - $121.84

4 മുതൽ 6 പോയിൻ്റ് വരെ - $200.08

7 മുതൽ 9 പോയിൻ്റ് വരെ - $265.98

10 മുതൽ 14 പോയിൻ്റ് വരെ - $361.51

15-ഉം അതിൽ കൂടുതലും പോയിൻ്റ് - $603.06