'കളങ്കാവലി' ന്റെ ആഗോള റീലീസ് വെള്ളിയാഴ്ച 

By: 600002 On: Dec 1, 2025, 1:58 PM



മമ്മൂട്ടി, വിനായകന്‍ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ജിതിന്‍ കെ ജോസ് സംവിധാനം നിര്‍വഹിച്ച 'കളങ്കാവലി'ന്റെ ആഗോള റിലീസ് വെള്ളിയാഴ്ചയെന്ന് റിപ്പോര്‍ട്ട്. സിനിമയുടെ കേരള ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിംഗ് തിങ്കളാഴ്ച ആരംഭിച്ചു. രാവിലെ 11.11 നാണ് ചിത്രത്തിലെ ഓള്‍ കേരള ബുക്കിംഗ് ഓപ്പണ്‍ ആയത്. ബുക്കിംഗ് ആരംഭിച്ച നിമിഷം മുതല്‍ തന്നെ ചിത്രം ബുക്ക് മൈഷോയില്‍ ട്രെന്‍ഡിംഗ് ആയിരിക്കുകയാണ്. പതിനായിരത്തിന് മുകളില്‍ ടിക്കറ്റുകളാണ് ബുക്കിംഗ് ആരംഭിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ ബുക്ക് മൈ ഷോ ആപ്പിലൂടെ വിറ്റുപോയത്.