കാനഡയിൽ ബിസിനസ് ചെയ്യുന്നതിനുള്ള സാഹചര്യങ്ങൾ മെച്ചപ്പെട്ടതിനെ തുടർന്ന് നിരവധി അമേരിക്കൻ കമ്പനികൾ പ്രവർത്തനങ്ങൾ കാനഡയിലേക്ക് മാറ്റുകയോ അല്ലെങ്കിൽ കാനഡയിൽ പുതിയ സംരംഭങ്ങൾ ആരംഭിക്കുകയോ ചെയ്യുന്ന പ്രവണത വർദ്ധിക്കുന്നതായി റിപ്പോർട്ട്. യുഎസിലെ വർധിച്ചുവരുന്ന രാഷ്ട്രീയ അനിശ്ചിതത്വവും, കർശനമായ കുടിയേറ്റ നിയമങ്ങളും, കാനഡയിലെ ആകർഷകമായ തൊഴിൽ ശക്തിയുടെ ലഭ്യതയും കുറഞ്ഞ കോർപ്പറേറ്റ് നികുതി നിരക്കുകളുമാണ് ഈ മാറ്റത്തിന് പ്രധാന കാരണം.
ഗവേഷണത്തിനും വികസനത്തിനുമായി കനേഡിയൻ സർക്കാർ നൽകുന്ന പിന്തുണയും, ലോകോത്തര നിലവാരമുള്ളതും എന്നാൽ യുഎസിനേക്കാൾ കുറഞ്ഞ ചെലവിൽ ലഭിക്കുന്നതുമായ തൊഴിലാളികളുടെ ലഭ്യതയും അമേരിക്കൻ കമ്പനികളെ കാനഡയിലേക്ക് ആകർഷിക്കുന്ന പ്രധാന ഘടകങ്ങളാണ്. യൂറോപ്പും ഏഷ്യയുമായിള്ള കാനഡയുടെ തന്ത്രപരമായ വാണിജ്യ ബന്ധങ്ങളും പല സ്ഥാപനങ്ങളെയും അവിടേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാൻ പ്രേരിപ്പിക്കുന്നുണ്ട്. ഈ നീക്കം കാനഡയുടെ സമ്പദ്‌വ്യവസ്ഥയ്ക്ക് വലിയ ഉത്തേജനമാണ് നൽകുന്നത്.
ഉയർന്ന വൈദഗ്ധ്യമുള്ള തൊഴിലാളികളെ വേഗത്തിൽ രാജ്യത്തേക്ക് കൊണ്ടുവരാനുള്ള കാനഡയുടെ കാര്യക്ഷമമായ ഇമിഗ്രേഷൻ സംവിധാനങ്ങൾ , Global Skills Strategy പോലുള്ളവ കമ്പനികൾക്ക് ഒരു മുതൽക്കൂട്ടാണ്. അമേരിക്കൻ വിപണിയോടുള്ള ഭൂമിശാസ്ത്രപരമായ സാമീപ്യം നിലനിർത്താനും, അതേ സമയം കനേഡിയൻ സർക്കാരിൻ്റെ ബിസിനസ് സൗഹൃദപരമായ അന്തരീക്ഷം പ്രയോജനപ്പെടുത്താനും കഴിയുന്നത് അമേരിക്കൻ കമ്പനികൾക്ക് ഇരട്ടി ലാഭമാണ്.