കീടങ്ങളുടെ ശല്യം കണ്ടെത്തിയതിനെത്തുടർന്ന് കൽഗറിയിലെ ഒരു പ്രമുഖ ഫുഡ് ഹാൾ താൽക്കാലികമായി അടച്ചുപൂട്ടാൻ ആൽബർട്ട ഹെൽത്ത് സർവീസസ് (AHS) ഉത്തരവിട്ടു.
വിക്ടോറിയ പാർക്കിൽ സ്ഥിതി ചെയ്യുന്ന ഫസ്റ്റ് സ്ട്രീറ്റ് മാർക്കറ്റ് ആണ് അടച്ചുപൂട്ടിയത്.
നവംബർ 28 മുതൽ ഉത്തരവ് പ്രാബല്യത്തിൽ വന്നതായി AHS പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു. മാർക്കറ്റിലെ എല്ലാ വെണ്ടർമാർക്കും ഈ അടച്ചുപൂട്ടൽ ഉത്തരവ് ബാധകമാണ്.
മാർക്കറ്റിൽ കീടങ്ങളുടെ ശല്യം കണ്ടെത്തിയതിനെത്തുടർന്ന് നടത്തിയ അന്വേഷണത്തിന് ശേഷമാണ് നടപടിയെന്ന് ഫസ്റ്റ് സ്ട്രീറ്റ് മാർക്കറ്റ് വക്താവ് അറിയിച്ചു. AHS ഉത്തരവ് പിൻവലിക്കുന്നത് വരെ അടച്ചുപൂട്ടൽ തുടരും. മാർക്കറ്റിൽ ശുചീകരണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നുണ്ട് എന്ന് ഫസ്റ്റ് സ്ട്രീറ്റ് മാർക്കറ്റിൻ്റെ പ്രസ്താവനയിൽ പറയുന്നു. പരിശോധനകൾക്കും തുടർനടപടികൾക്കും ശേഷം സുരക്ഷിതമാണെന്ന് AHS സ്ഥിരീകരിച്ചാൽ മാത്രമെ തങ്ങൾ വീണ്ടും തുറക്കുകയുള്ളൂ എന്നും അറിയിപ്പിലുണ്ട്. ഒന്നിലധികം വിൽപ്പനക്കാരുള്ള ഒരു ഫുഡ് മാർക്കറ്റിൽ, ഒരു വിൽപ്പനക്കാരൻ്റെ പ്രവർത്തനങ്ങളിലെ പ്രശ്‌നങ്ങൾ മറ്റുള്ളവരെയും പെട്ടെന്ന് ബാധിച്ചേക്കാം. അതിനാൽ ജാഗ്രത അത്യന്താപേക്ഷിതമാണെന്ന് ഫുഡ് മാർക്കറ്റിൽ പിസ്സ വിൽക്കുന്ന സ്ഥാപനമായ 'ആക്ച്വലി പ്രെറ്റി ഗുഡിൻ്റെ ജനറൽ മാനേജർ ക്രിസ് ഗേൽ വ്യക്തമാക്കി.