ഹോങ്കോംഗ് തീപിടുത്തം: മരണം 146 ആയി, 150 പേരെ ഇനിയും കണ്ടെത്താനായില്ല 

By: 600002 On: Dec 1, 2025, 12:39 PM

 

ഹോങ്കോംഗില്‍ ഭവന സമുച്ചയത്തിലുണ്ടായ തീപിടുത്തത്തില്‍ മരിച്ചവരുടെ എണ്ണം 146 ആയി. കാണാതായ 150 പേരെക്കുറിച്ച് ഇനിയും വിവരമില്ല. രക്ഷാപ്രവര്‍ത്തനം വെള്ളിയാഴ്ച അവസാനിച്ചു. എങ്കിലും വിശദപരിശോധനയില്‍ കൂടുതല്‍ മൃതദേഹങ്ങള്‍ കണ്ടെത്താന്‍ സാധ്യതയുണ്ടെന്ന് പോലീസ് പറഞ്ഞു. ഇതിന് മൂന്നോ നാലോ ആഴ്ച എടുത്തേക്കാം. 

4600 ല്‍ അധികം ആളുകള്‍ താമസിക്കുന്ന സമുച്ചയത്തിലെ ഫയര്‍ ആലാമുകള്‍ ശരിയായി പ്രവര്‍ത്തിച്ചിരുന്നില്ലെന്ന് അധികൃതര്‍ അറിയിച്ചു.