ജര്‍മ്മനിയില്‍ വൈല്‍ഡ് പോളിയോ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ വീണ്ടും ചര്‍ച്ചയാവുകയാണ് വൈല്‍ഡ് പോളിയോ എന്ന രോഗാവസ്ഥ. ജര്‍മ്മനിയിലെ ഹാംബര്‍ഗ് നഗരത്തിലെ മലിനജലത്തില്‍ നിന്നെടുത്ത സാംപിളിലാണ് വൈല്‍ഡ് പോളിയോ വൈറസ് കണ്ടെത്തിയത്.
2010ന് ശേഷം യൂറോപ്പില്‍ ആദ്യമായാണ് വൈല്‍ഡ് പോളിയോ കണ്ടെത്തുന്നത്. എന്നാല്‍ ജര്‍മ്മനിയില്‍ മനുഷ്യരില്‍ ഇതുവരെ രോഗബാധ റിപ്പോര്ട്ട് ചെയ്തിട്ടില്ല. ജര്‍മ്മനിയിലേത് ഭയക്കേണ്ട സാഹചര്യമല്ലെന്നും ജാഗ്രതയും വാക്‌സിനേഷനുമാണ് ആവശ്യമെന്നുമാണ് ആരോഗ്യരംഗത്തെ പ്രമുഖര്‍ പറയുന്നത്.