ഡിറ്റ്‌വാ ചുഴലിക്കാറ്റിനെ തുടര്‍ന്ന് ശ്രീലങ്കയിലെ കൊളംബോ വിമാനത്താവളത്തില്‍ കുടുങ്ങിയ ആയിരത്തിലധികം ഇന്ത്യക്കാരില്‍ ആദ്യ സംഘത്തെ ഇന്ത്യന്‍ വ്യോമസേന വിമാനത്തില്‍ ശനിയാഴ്ച രാത്രി 7.45 ഓടെ തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിച്ചു. 237 പേരെയാണ് രാത്രിയോടെ എത്തിച്ചത്.
സൗദി, കുവൈത്ത് തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് കൊളംബോയിലെത്തിയ ഇവര്‍ ശ്രീലങ്കന്‍ എയര്‍ലൈന്‍സിന്റെ വിമാനത്തില്‍ വെള്ളിയാഴ്ച തിരുവനന്തപുരത്ത് ഇറങ്ങേണ്ടതായിരുന്നു. ശ്രീലങ്കന്‍ തീരത്ത് രൂപം കൊണ്ട ഡിറ്റ്‌വാ ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ കനത്ത മഴയും വെള്ളപ്പൊക്കവും കാരണം നാല് ദിവസമായി ഇവര്‍ കൊളംബോയില്‍ കുടുങ്ങുകയായിരുന്നു.