കാനഡയുടെ സമ്പദ്‌വ്യവസ്ഥ 2025-ലെ മൂന്നാം പാദത്തിൽ പ്രതീക്ഷിച്ചതിലും ശക്തമായ വളർച്ച കൈവരിച്ചതായി റിപ്പോർട്ട്

By: 600110 On: Nov 29, 2025, 11:35 AM

കാനഡയുടെ സമ്പദ്‌വ്യവസ്ഥ 2025-ലെ മൂന്നാം പാദത്തിൽ പ്രതീക്ഷിച്ചതിലും ശക്തമായ വളർച്ച കൈവരിച്ചതായി റിപ്പോർട്ട്. സ്റ്റാറ്റിസ്റ്റിക്സ് കാനഡ പുറത്തുവിട്ട കണക്കുകൾ പ്രകാരം, ജി.ഡി.പി. 2.6 ശതമാനം വാർഷിക നിരക്കിൽ വളർന്നു. മുൻ പാദത്തിലെ 1.8 ശതമാനം Contraction നിന്നുള്ള ശക്തമായ തിരിച്ചുവരവാണിത്.

0.5 ശതമാനം വളർച്ച മാത്രമാണ് സാമ്പത്തിക വിദഗ്ധർ പൊതുവെ പ്രതീക്ഷിച്ചിരുന്നത്. ഇറക്കുമതിയിൽ വലിയ കുറവുണ്ടായതും, കയറ്റുമതിയിൽ  നേരിയ വർദ്ധനവുണ്ടായതിൻ്റെയും ഫലമായി വ്യാപാര സന്തുലിതാവസ്ഥയിൽ വന്ന മെച്ചപ്പെടലുമാണ് ഈ വളർച്ചയ്ക്ക് പ്രധാന കാരണം. മാന്ദ്യം ഒഴിവാക്കാൻ ഈ മുന്നേറ്റം കാനഡയെ സഹായിച്ചിട്ടുണ്ട്.
എന്നാൽ, കണക്കുകൾക്ക് പിന്നിലെ വിശദാംശങ്ങൾ പരിശോധിച്ച സാമ്പത്തിക വിദഗ്ധർ സമ്പദ്‌വ്യവസ്ഥയുടെ ദുർബലമായ അടിത്തറയെക്കുറിച്ച് മുന്നറിയിപ്പ് നൽകുന്നുമുണ്ട്.

പ്രതിരോധ മേഖലയിലുൾപ്പടെ സർക്കാർ  നിക്ഷേപം 82 ശതമാനം വർദ്ധിച്ചത്  സമ്പദ്‌വ്യവസ്ഥയെ ഉത്തേജിപ്പിച്ചു. യു.എസ്. താരിഫ് ഭീഷണികൾക്കിടയിലും ബിസിനസ് നിക്ഷേപം മാറ്റമില്ലാതെ തുടർന്നു. വാഹനങ്ങൾ വാങ്ങുന്നത് കുറഞ്ഞതിനെ തുടർന്ന് ഗാർഹിക ചെലവുകൾ 0.1 ശതമാനം കുറഞ്ഞു. പുതിയ താമസ കെട്ടിടങ്ങളുടെ നിർമ്മാണത്തിൽ 0.8 ശതമാനം കുറവുണ്ടായത് ഭവന മേഖലയിലെ ദുർബലതയെയും സൂചിപ്പിക്കുന്നുണ്ട്