കുടിയേറ്റ തട്ടിപ്പിനായി ഇന്ത്യയിൽ രണ്ട് വിവാഹങ്ങൾ കഴിച്ച് ഒൻ്റാരിയോ സ്വദേശി

By: 600110 On: Nov 29, 2025, 11:18 AM

 

കുടിയേറ്റ തട്ടിപ്പിനായി ഇന്ത്യയിൽ രണ്ട് വിവാഹങ്ങൾ കഴിച്ച് ഒൻ്റാരിയോ സ്വദേശി 

ഇമിഗ്രേഷൻ അധികൃതരെ കബളിപ്പിച്ച് ഇന്ത്യൻ വനിതകളെ കാനഡയിൽ എത്തിക്കുന്നതിനായി ഇന്ത്യയിൽ രണ്ട് വിവാഹങ്ങൾ കഴിച്ച് ഒൻ്റാരിയോ സ്വദേശി.  അമൃത്പാൽ സിംഗ് സിദ്ധു എന്ന ഇന്ത്യൻ വംശജനാണ്  രണ്ട് വിവാഹങ്ങൾ കഴിച്ചതായി  കോടതിയിൽ സമ്മതിച്ചത്. കാനഡയിലേക്ക് കുടിയേറാൻ ആഗ്രഹിക്കുന്ന ഇന്ത്യൻ വനിതകളിൽ നിന്ന് പണവും, രോഗിയായ അമ്മയെ പരിചരിക്കുന്നതിനുള്ള സഹായവുമാണ് ഇയാൾ പ്രതിഫലമായി കൈപ്പറ്റിയത്. ഈ സംഭവങ്ങൾ കനേഡിയൻ ഇമിഗ്രേഷൻ നിയമങ്ങളെ ദുരുപയോഗം ചെയ്യുന്ന ഷാം മാര്യേജ് കേസുകളിലെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ്.  

സിദ്ധുവിൻ്റെ ഈ പ്രവൃത്തികൾ കോടതിയിൽ തുറന്നുകാട്ടപ്പെട്ട തോടെ ഈ വിവാഹങ്ങൾക്ക് നിയമ സാധുത നൽകാനാവില്ലെന്ന് കോടതി നിരീക്ഷിച്ചു. 1997-ൽ അമൻദീപ് കൗറുമായി പരമ്പരാഗത രീതിയിൽ വിവാഹം കഴിച്ച ശേഷം ഇരുവരും കാനഡയിൽ 'അവിവാഹിതർ' എന്ന് രേഖപ്പെടുത്തിയിരുന്നു. ഇതിനുപിന്നാലെയാണ് ഇയാൾ കാനഡയിലേക്ക് വരാൻ ആഗ്രഹിച്ച സ്ത്രീകളെ സഹായിക്കുന്നതിനായി തട്ടിപ്പ് വിവാഹങ്ങൾ നടത്തിയത്. ആദ്യത്തെ തട്ടിപ്പ് വിവാഹം കരൺജിത് കൗറുമായിട്ടായിരുന്നു. പിന്നീട് 2001-ൽ ഇവർ ഒൻ്റാjfയോയിൽ വെച്ച് വിവാഹമോചനം നേടുകയും ചെയ്തു.

2022-ൽ, സിദ്ധു വീണ്ടും ഇന്ത്യയിലേക്ക് പോവുകയും ഹർജിത് കൗറുമായി രണ്ടാമത് വിവാഹം കഴിച്ചു. 2000-നും 2017-നും ഇടയിൽ സിദ്ധു  ഔദ്യോഗിക രേഖകളിൽ അവിവാഹിതൻ എന്നാണ് രേഖപ്പെടുത്തിയിരുന്നത്. എന്നാൽ, തൻ്റെ മുൻ ഭാര്യയായ അമൻദീപ് കൗർ നികുതി ആനുകൂല്യങ്ങൾ ലഭിക്കുന്നതിനായി ഔദ്യോഗിക രേഖകളിൽ 'അവിവാഹിതൻ' എന്ന് രേഖപ്പെടുത്താൻ തന്നോട് ആവശ്യപ്പെടുകയായിരുന്നു എന്നും ഇയാൾ കോടതിയിൽ മൊഴി നൽകിയിട്ടുണ്ട്.