IFFI യില്‍ കയ്യടി നേടി മലയാള ചിത്രം സര്‍ക്കീട്ട് 

By: 600002 On: Nov 29, 2025, 10:02 AM

 


ഗോവയില്‍ നടന്ന 56 ആമത് ഇന്ത്യന്‍ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ പ്രേക്ഷക-നിരൂപക പ്രശംസ നേടി ആസിഫ് അലി-താമര്‍ ചിത്രം 'സര്‍ക്കീട്ട്'. ഇന്ത്യന്‍ പനോരമ വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച ഈ ചിത്രത്തിലെ പ്രകടനത്തിന് മികച്ച ബാലതാരത്തിനുള്ള സ്‌പെഷ്യല്‍ ജൂറി പരാമര്‍ശം സ്വന്തമാക്കി ബാലതാരം ഓര്‍ഹാന്‍. 

മേളയിലെ അന്താരാഷ്ട്ര ചലച്ചിത്ര വിഭാഗത്തില്‍ മത്സരിച്ച മൂന്ന് ഇന്ത്യന്‍ ചിത്രങ്ങളില്‍ ഒന്നായിരുന്നു സര്‍ക്കീട്ട്. അജിത് വിനായക ഫിലിംസിന്റെ ബാനറില്‍ വിനായക അജിത് നിര്‍മിച്ച ചിത്രം പൂര്‍ണമായും ഗള്‍ഫ് രാജ്യങ്ങളിലാണ് ചിത്രീകരിച്ചത്.