ഫ്രാന്‍സിലെ ലൂവ്ര് മ്യൂസിയത്തിലെ കവര്‍ച്ചയ്ക്ക് പിന്നാലെ രാജ്യത്ത് വീണ്ടും വലിയ മോഷണം. എസ്‌കാര്‍ഗോട്ട് ഡെസ് ഗ്രാന്‍സ്ഡ് എന്ന ഫാമില്‍ നിന്നും 90 ലക്ഷം രൂപ വിലമതിക്കുന്ന ശീതീകരിച്ച ഒച്ചുകളെയാണ് നഷ്ടപ്പെട്ടത്. ഞായറാഴ്ച രാത്രിയാണ് മോഷണം നടന്നതെന്ന് ഫാം അധികൃതര്‍ പറയുന്നു.
റസ്റ്ററന്റുകളിലേക്ക് കൊണ്ടുപോകാനായി തയാറാക്കി വെച്ചിരുന്ന 450 കിലോ ഒച്ചിനെയാണ് നഷ്ടപ്പെട്ടത്. ഒന്നിലധികം ആളുകള്‍ ചേര്‍ന്നാകാം മോഷണം നടത്തിയതെന്നാണ് സൂചന. ഫാമിന് ചുറ്റും കെട്ടിയ വേലി മുറിച്ച് അകത്ത് കയറിയ മോഷ്ടാക്കള്‍ ഇരുമ്പ് പാര ഉപയോഗിച്ച് വാതില്‍ തകര്‍ക്കുകയായിരുന്നു. ലൈറ്റ് ഡിറ്റക്ടറുകളും അടിച്ചുതകര്‍ത്തിട്ടുണ്ട്. കോള്‍ഡ് സ്‌റ്റോറേജ് മുറികളില്‍ കയറിയ മോഷ്ടാക്കള്‍ അവിടെ നിന്ന് സാധനങ്ങള്‍ മോഷ്ടിക്കുകയായിരുന്നു.