ലോകത്ത് പലയിടങ്ങളിലായി വര്‍ധിച്ചുകൊണ്ടിരിക്കുന്ന രക്തച്ചൊരിച്ചിലിലൂടെ മൂന്നാം ലോകയുദ്ധം നടന്നുകൊണ്ടിരിക്കുകയാണെന്നും മാനവരാശിയുടെ ഭാവി പ്രതിസന്ധിയിലാണെന്നും ലിയോ പതിനാലാമന്‍ മാര്‍പാപ്പ പറഞ്ഞു. പാപ്പ പദവിയിലെത്തിയ ശേഷമുള്ള ആദ്യ വിദേശയാത്രയുടെ ഭാഗമായി തുര്‍ക്കിയില്‍ എത്തിയപ്പോഴായിരുന്നു പ്രതികരണം.