ഡിറ്റ്‌വാ ചുഴലിക്കാറ്റ്; ശ്രീലങ്കയില്‍ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും മരണം 100 കടന്നു

By: 600002 On: Nov 29, 2025, 9:06 AM




ശ്രീലങ്കയിലുണ്ടായ ഡിറ്റ്‌വാ ചുഴലിക്കാറ്റില്‍ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും മരണം നൂറു കടന്നു. ശ്രീലങ്കയുടെ മധ്യ, കിഴക്കന്‍ മേഖലകളിലാണ് ചുഴലിക്കാറ്റ് കൂടുതല്‍ നാശം വിതച്ചത്. ശ്രീലങ്കയിലെ 20 ജില്ലകളിലെ രണ്ടു ലക്ഷത്തോളം പേരെ മഴക്കെടുതി ബാധിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

ബദുള്ള, നുവാര ഏലിയ മേഖലകളിലായി മുപ്പതോളം പേരെ കാണാതായിട്ടുണ്ട്. മൂവായിരത്തിലധികം വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചതായും റെയില്‍വേ-റോഡ് ഗതാഗതം തടസ്സപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്. അമ്പതിനായിരത്തോളം പേരെ താല്‍ക്കാലിക ഷെല്‍ട്ടറുകളിലേക്ക് മാറ്റിയിട്ടുണ്ട്.