ബാലികയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ബസ് ഡ്രൈവര്‍ അറസ്റ്റില്‍

By: 600002 On: Nov 29, 2025, 7:58 AM



 

പി പി ചെറിയാന്‍

കോണ്‍റോ(ടെക്‌സസ്): ഒരു കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ മോണ്ട്‌ഗോമറി കൗണ്ടിയിലെ ഒരു സ്‌കൂള്‍ ബസ് ഡ്രൈവറെ അറസ്റ്റ് ചെയ്ത് കേസെടുത്തു. മോണ്ട്‌ഗോമറി കൗണ്ടി ഷെരീഫ്‌സ് ഓഫീസ് (MCSO) ആണ് ഇക്കാര്യം അറിയിച്ചത്. നവംബര്‍ 27 ന് വ്യാഴാഴ്ച ഉച്ചയ്ക്ക് 3 മണിയോടെ കോണ്‍റോയിലെ റോയല്‍ ഡുയേന്‍ ഡ്രൈവിലെ ഒരു വീട്ടില്‍ വെച്ചാണ് പീഡനം നടന്നതായി റിപ്പോര്‍ട്ട് ലഭിച്ചത്.

സംഭവത്തെക്കുറിച്ച് അന്വേഷിച്ച സ്പെഷ്യല്‍ വിക്ടിംസ് യൂണിറ്റ് ഡിറ്റക്റ്റീവുകള്‍ 38-കാരനായ ജോനാഥന്‍ ക്രാന്‍ഫില്ലിനെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്തു. ഇയാള്‍ക്കെതിരെ 'ലൈംഗിക പീഡനം' (Sexual Assault of a Child) ചുമത്തി.

ക്രാന്‍ഫില്‍ നിലവില്‍ ക്ലീവ്ലാന്റ് ISD-യിലെ സ്‌കൂള്‍ ബസ് ഡ്രൈവറായി ജോലി ചെയ്യുകയാണ്. മുമ്പ് കോണ്‍റോ ISD-യിലും ഇയാള്‍ ഡ്രൈവറായി പ്രവര്‍ത്തിച്ചിട്ടുണ്ട്.

പ്രാഥമിക അന്വേഷണത്തില്‍ ഈ ലൈംഗിക പീഡനക്കേസ് ഇയാളുടെ ഇപ്പോഴത്തെതോ മുന്‍പുള്ളതോ ആയ സ്‌കൂള്‍ ബസ് ഡ്രൈവര്‍ ജോലിയുമായി ബന്ധമുള്ളതല്ലെന്ന് ഡിറ്റക്റ്റീവുകള്‍ അറിയിച്ചു.

ക്രാന്‍ഫില്‍ നിലവില്‍ മോണ്ട്‌ഗോമറി കൗണ്ടി ജയിലിലാണുള്ളത്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണെന്നും ഷെരീഫ്‌സ് ഓഫീസ് വ്യക്തമാക്കി.