യുകെ വിടുന്ന ഏറ്റവും വലിയ വിഭാഗം ഇന്ത്യക്കാര്‍; കുടിയേറ്റത്തിലും മുന്‍പില്‍ ഇന്ത്യ 

By: 600002 On: Nov 28, 2025, 12:29 PM

 

യൂറോപ്യന്‍ യൂണിയന് പുറത്തുനിന്ന് യുകെ വിട്ടുപോകുന്ന ഏറ്റവും വലിയ വിഭാഗം ഇന്ത്യക്കാരാണെന്ന് ഓഫീസ് ഫോര്‍ നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സിന്റെ റിപ്പോര്‍ട്ട്. 2025 ജൂണ്‍ വരെയുള്ള കണക്കുപ്രകാരം സ്റ്റുഡന്റ് വീസയിലുള്ള 45,000 ഇന്ത്യക്കാരും തൊഴില്‍ വീസയിലുള്ള 22,000 പേരും താമസമുപേക്ഷിച്ചു മടങ്ങി. മറ്റ് വീസകളിലുണ്ടായിരുന്ന 7,000 പേര്‍ കൂടി ചേരുമ്പോള്‍ ആകെ 74,000 ഇന്ത്യക്കാരാണ് മടങ്ങിയത്. ചൈനയാണ് പട്ടികയില്‍ രണ്ടാമത്. 

അതേസമയം, യുകെയിലേക്കുള്ള കുടിയേറ്റത്തില്‍ ഇന്ത്യക്കാര്‍ക്ക് തന്നെയാണ് ഒന്നാം സ്ഥാനം. 90,000 പേര്‍ പഠനത്തിനും 46,000 പേര്‍ തൊഴിലിനുമായി എത്തി. ഇന്ത്യ, പാക്കിസ്ഥാന്‍, ചൈന, നൈജീരിയ എന്നീ രാജ്യക്കാരാണ് യുകെയിലേക്ക് കുടിയേറുന്നവരില്‍ മുന്‍പില്‍.