ഇന്ത്യയുടെ പക്കലുള്ള പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ട് 100 രൂപ നോട്ട് പുറത്തിറക്കിയ നേപ്പാളിന്റെ നടപടിക്കെതിരെ ഇന്ത്യ. ഈ നീക്കം ഏകപക്ഷീയമാണെന്നും അംഗീകരിക്കാനാവില്ലെന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.
സംഭവത്തെക്കുറിച്ച് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം അപലപിച്ചു. യാഥാര്‍ത്ഥ്യത്തെ മറച്ചുവെക്കാനാകില്ലെന്നും വിദേശകാര്യ മന്ത്രാലയം പറഞ്ഞു. ഇത്തരത്തില്‍ കൃത്രിമമായി ഭൂമിശാസ്ത്രപരമായ അതിര്‍ത്തികളില്‍ മാറ്റം വരുത്തുന്നത് അംഗീകരിക്കാനാകില്ലെന്നും ഇന്ത്യ നേപ്പാളിന് മുന്നറിയിപ്പ് നല്‍കി.