വൈറ്റ് ഹൗസിന് സമീപം വെടിവെപ്പ്: പരുക്കേറ്റ സുരക്ഷാ ഉദ്യോഗസ്ഥ മരിച്ചു 

By: 600002 On: Nov 28, 2025, 11:40 AM

 


അമേരിക്കന്‍ പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ വൈറ്റ് ഹൗസിന് സമീപമുണ്ടായ വെടിവെപ്പില്‍ പരുക്കേറ്റ സുരക്ഷാ ഉദ്യോഗസ്ഥ മരിച്ചു. ഇരുപതുകാരിയായ സാറാ ബെക്ക്‌സ്‌ട്രോമാണ് മരിച്ചത്. ഇവര്‍ക്ക് തലയില്‍ ഗുരുതരമായി പരുക്കേറ്റിരുന്നു. ട്രംപാണ് മരണവിവരം പുറത്തുവിട്ടത്. 

ബെക്ക്‌സ്‌ട്രോമിന് പുറമെ വെസ്റ്റ് വെര്‍ജീന സ്വദേശിയായ ആന്‍ഡ്രൂ വോള്‍ഫ് എന്ന സുരക്ഷാ ഉദ്യോഗസ്ഥനും പരുക്കേറ്റിരുന്നു. അദ്ദേഹത്തിന്റെ അവസ്ഥയും ഗുരുതരമാണ്. ആന്‍ഡ്രൂ വോള്‍ഫ് ജീവന് വേണ്ടി പോരാടുകയാണെന്ന് വിര്‍ജീനിയ ഗവര്‍ണര്‍ പാട്രിക് മോറിസി അറിയിച്ചു.