രണ്ട് യുവതികളെ നിര്‍ബന്ധിത വേശ്യാവൃത്തിക്കായി ഹൂസ്റ്റണില്‍ നിന്ന് റൗണ്ട് റോക്കിലേക്ക് കൊണ്ടുവന്ന കേസില്‍ ഒരാള്‍ അറസ്റ്റിലായി

By: 600002 On: Nov 28, 2025, 10:06 AM


 

 

പി പി ചെറിയാന്‍

റൗണ്ട് റോക്ക്, ടെക്‌സസ്: രണ്ട് യുവതികളെ നിര്‍ബന്ധിത വേശ്യാവൃത്തിക്കായി ഹൂസ്റ്റണില്‍ നിന്ന് റൗണ്ട് റോക്കിലേക്ക് കൊണ്ടുവന്ന കേസില്‍ ഒരാള്‍ അറസ്റ്റിലായി.

നവംബര്‍ 26-ന് റൗണ്ട് റോക്കിലെ ഒരു വീട്ടില്‍ മനുഷ്യക്കടത്തിന് സാധ്യതയുണ്ടെന്ന് പോലീസിന് രഹസ്യവിവരം ലഭിച്ചു. ഒരു ബന്ധുവിനെ നിര്‍ബന്ധിച്ച് ലൈംഗികവൃത്തിയില്‍ ഏര്‍പ്പെടുത്തുകയാണെന്നും പുറത്തുപോകാന്‍ അനുവദിക്കുന്നില്ലെന്നും കോള്‍ ചെയ്തയാള്‍ പോലീസിനെ അറിയിച്ചു.

സ്ഥലത്തെത്തിയ പോലീസ് 39 വയസ്സുള്ള ബ്രാന്‍ഡന്‍ വില്യംസിനെയും (Brandon Williams) ഹൂസ്റ്റണ്‍ സ്വദേശികളായ 20 വയസ്സുള്ള രണ്ട് യുവതികളെയും കണ്ടെത്തി. വേശ്യാവൃത്തിക്കായി വില്യംസ് തങ്ങളെ ഹൂസ്റ്റണില്‍ നിന്ന് കൊണ്ടുവന്നതാണെന്നും പോകാന്‍ അനുവദിക്കുന്നില്ലെന്നും യുവതികളില്‍ ഒരാള്‍ പോലീസിനോട് പറഞ്ഞു. വില്യംസിന്റെ കൈവശം തോക്കും കണ്ടെത്തി.

നിര്‍ബന്ധിത വേശ്യാവൃത്തി (Compelling Prostitution) ചുമത്തി വില്യംസിനെ പോലീസ് അറസ്റ്റ് ചെയ്തു. രക്ഷപ്പെടുത്തിയ യുവതികള്‍ക്ക് ആവശ്യമായ പിന്തുണയും സഹായങ്ങളും പോലീസ് നല്‍കി വരുന്നു.
മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട സഹായങ്ങള്‍ക്കോ വിവരങ്ങള്‍ക്കോ വേണ്ടി നാഷണല്‍ ഹ്യൂമന്‍ ട്രാഫിക്കിംഗ് ഹോട്ട്ലൈനില്‍ 888-373-7888 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.