കാനഡയിൽ കുട്ടികൾക്കെതിരായ ഓൺലൈൻ കുറ്റകൃത്യങ്ങളിൽ വർദ്ധനവ്

By: 600110 On: Nov 28, 2025, 9:30 AM

കാനഡയിൽ കുട്ടികൾക്കെതിരായ ഓൺലൈൻ കുറ്റകൃത്യങ്ങൾ ഓരോ വർഷവും വർധിച്ചുവരികയാണെന്ന് സാമ്പത്തിക കുറ്റകൃത്യ നിരീക്ഷണ ഏജൻസി (Financial Crime Watchdog) . കേസുകളുടെ എണ്ണത്തിലും അക്രമത്തിൻ്റെ തീവ്രതയിലും വർദ്ധനവുണ്ടായതായി ഏജൻസി വ്യക്തമാക്കി. ചൈന, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന ശിശുരൂപത്തിലുള്ള സെക്സ് പാവകൾ ആശങ്കയുളവാക്കുന്ന ഒരു പുതിയ പ്രവണതയാണെന്നും ഏജൻസി മുന്നറിയിപ്പ് നൽകുന്നു.

ഈ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ തടയാൻ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് FINTRAC (Financial Transactions and Reports Analysis Centre of Canada) ബാങ്കുകൾക്കും മറ്റ് ബിസിനസ്സുകൾക്കും ഒരു മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കുട്ടികളെ ലക്ഷ്യമിട്ടുള്ള ലൈംഗിക ഭീഷണിപ്പെടുത്തൽ കേസുകളും വർധിക്കുന്നുണ്ടെന്നും ഇവ പലപ്പോഴും സംഘടിത കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നും നിരീക്ഷണ ഏജൻസി ചൂണ്ടിക്കാട്ടി.

ഇത്തരം ഭീഷണികളെ നേരിടാൻ നടപടി ശക്തമാക്കുമെന്ന് ഫെഡറൽ സർക്കാർ അറിയിച്ചു. തട്ടിപ്പുകൾ, കള്ളപ്പണം വെളുപ്പിക്കൽ, സാമ്പത്തിക തട്ടിപ്പ് എന്നിവ ചെറുക്കുന്നതിനായി പുതിയൊരു സാമ്പത്തിക കുറ്റകൃത്യ ഏജൻസി രൂപീകരിക്കാൻ സർക്കാർ പദ്ധതിയിടുന്നുണ്ട്. കുട്ടികൾക്കെതിരായ ഓൺലൈൻ കുറ്റകൃത്യങ്ങൾക്കുള്ള ശിക്ഷകൾ വർദ്ധിപ്പിക്കുന്നതിനായി പുതിയ നിയമങ്ങൾ തയ്യാറാക്കും. തട്ടിപ്പുകൾ പിടികൂടുന്നതിൽ ബാങ്കുകൾ കൂടുതൽ ശക്തമായ പങ്ക് വഹിക്കണമെന്ന് നിഷ്കർഷിക്കുന്ന പുതിയ നിയമവും പരിഗണനയിലുണ്ട് .