മൂന്ന് അഴിമതി കേസുകളില്‍ ഷെയ്ഖ് ഹസീനയ്ക്ക് 21 വര്‍ഷം തടവ് 

By: 600002 On: Nov 27, 2025, 11:34 AM

 


ബംഗ്ലാദേശിലെ രാജ്യാന്തര ക്രൈംസ് ട്രൈബ്യൂണല്‍ വധശിക്ഷ വിധിച്ചതിന് പിന്നാലെ മൂന്ന് വ്യത്യസ്ത അഴിമതി കേസുകളില്‍ കൂടി മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് ശിക്ഷ. പൂര്‍ബാചലിലെ രാജുക് ന്യൂ ടൗണ്‍ പ്രോജക്ടിന് കീഴില്‍ പ്ലോട്ടുകള്‍ അനുവദിച്ചതിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട കേസുകളിലാണ് നടപടി. ഈ കേസുകളില്‍ ആകെ 21 വര്‍ഷത്തേക്കാണ് ഷെയ്ഖ് ഹസീനയെ കഠിന തടവിന് ശിക്ഷിച്ചത്. 

ഹസീനയുടെ മകന്‍ സജീബ് വാസിദ് ജോയിക്ക് അഞ്ച് വര്‍ഷം തടവും 1,00,000 ടാക്ക പിഴയും കോടതി വിധിച്ചു. മകള്‍ സൈമ വാസിദ് പുതുലിനും അഞ്ച് വര്‍ഷത്തെ തടവുശിക്ഷ വിധിച്ചിട്ടുണ്ട്. ബംഗ്ലാദേശിലെ അഴിമതി വിരുദ്ധ കമ്മീഷന്‍ ഹസീനയ്ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും എതിരെ ആറ് കേസുകളായിരുന്നു ഫയല്‍ ചെയ്തിരുന്നത്.