സീബ്ര ക്രോസ്സിങ്ങില്‍ അപകടങ്ങള്‍ വര്‍ദ്ധിക്കുന്നു എന്ന് കേരള ഹൈക്കോടതി. സീബ്ര ക്രോസ്സിങ്ങുമായി ബന്ധപ്പെട്ട് മാത്രം കഴിഞ്ഞ ഒരു മാസം രജിസ്റ്റര്‍ ചെയ്തത് 901 നിയമലംഘങ്ങളാണ്. ഓരോ ജീവനും വിലപ്പെട്ടത് എന്ന് കോടതി പറഞ്ഞു.
സീബ്ര ക്രോസിങ്ങില്‍ നിയമലംഘനം നടത്തുന്ന വാഹനങ്ങള്‍ക്ക് കനത്ത പിഴ ചുമത്തണം. അത് മോശം ഡ്രൈവിംഗ് സംസ്‌കാരം എന്ന് കോടതി വ്യക്തമാക്കി. സമയമില്ല എന്ന് പറഞ്ഞാണ് സ്വകാര്യ ബസുകള്‍ നിയമം ലംഘിക്കുന്നത്. സ്വകാര്യ ബസുകളുടെ നിയമ ലംഘനം അംഗീകരിക്കാനാവില്ല.
ഈ വര്‍ഷം ഇതുവരെ 860 കാല്‍നടക്കാര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു എന്ന് മോട്ടോര്‍ വാഹന വകുപ്പ് കോടതിയില്‍ വ്യക്തമാക്കി. കര്‍ശനമായ നടപടികള്‍ സ്വീകരിക്കണമെന്ന് ഹൈക്കോടതി മറുപടി നല്‍കി. കാല്‍നട യാത്രക്കാരെ മരണത്തിലേക്ക് തള്ളിവിടാന്‍ ആവില്ലെന്നും കോടതി പറഞ്ഞു.