പൊതുസ്ഥലങ്ങളിൽ മതപരമായ ചിഹ്നങ്ങൾ നിയന്ത്രിക്കാൻ ക്യൂബെക്കിൽ പുതിയ നിയമം

By: 600110 On: Nov 27, 2025, 10:25 AM

പൊതുസ്ഥലങ്ങളിനിന്നും സ്കൂളുകളിനിന്നും മതത്തെ അകറ്റി നിർത്തുന്നതിനുള്ള നിയമങ്ങകർശനമാക്കാക്യൂബെക്ക് സർക്കാർ. ഇതിൻ്റെ ഭാഗമായി "സെക്യുലറിസം 2.0" എന്ന പേരിപുതിയ നിയമം അവതരിപ്പിക്കും. 2019-ൽ പാസാക്കിയ മതചിഹ്നങ്ങനിരോധിക്കുന്ന നിയമത്തികൂടുതവ്യവസ്ഥകകൂട്ടിച്ചേർത്താണ് പുതിയ നിയമം കൊണ്ടുവരുന്നത്.

ഇതനുസരിച്ച് പൊതുസ്ഥലങ്ങളിലെ പ്രാർത്ഥന നിരോധിക്കും. ഡേകെയറുകളും സർവകലാശാലകളും ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിജോലി ചെയ്യുന്നവഹിജാബ്, തലപ്പാവ് തുടങ്ങിയ മതപരമായ ചിഹ്നങ്ങധരിക്കുന്നത് തടയുംസർക്കാർ കോളേജുകളിലും സർവകലാശാലകളിലും പ്രാർത്ഥനാ മുറികനിരോധിക്കും. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർത്ഥികമുഖം മുഴുനും മറയ്ക്കുന്ന വസ്ത്രങ്ങധരിക്കുന്നതും നിരോധിക്കുംസബ്സിഡി ലഭിക്കുന്ന ഡേകെയറുകളിൽ, ഹലാപോലുള്ള, ഒരു പ്രത്യേക മതപാരമ്പര്യത്തെ മാത്രം അടിസ്ഥാനമാക്കിയുള്ള ഭക്ഷണം നൽകാഅനുവദിക്കില്ല. പൊതു സ്ഥാപനങ്ങളുടെ ആശയവിനിമയങ്ങളിമതചിഹ്നങ്ങനിരോധിക്കും. ഉദാഹരണത്തിന്, ഹിജാബ് ധരിച്ചൊരു സ്ത്രീയെ കാണിക്കുന്ന സ്വാഗത പോസ്റ്ററുകഅനുവദിക്കില്ല.

നിയമപരമായ വെല്ലുവിളികളിനിന്ന് ബില്ലിനെ സംരക്ഷിക്കാസർക്കാർ 'നോട്ട് വിത്സ്റ്റാൻഡിംഗ് ക്ലോസ്' ഉപയോഗിച്ചേക്കാം. സ്വകാര്യ സ്കൂളുകൾക്ക് ഫണ്ടിംഗ് നൽകുന്നതിനെ പ്രീമിയഫ്രാങ്കോയിസ് ലെഗോൾട്ട് പിന്തുണയ്ക്കുന്നുണ്ടെങ്കിലും അതിന് പുതിയ വ്യവസ്ഥകബാധകമാക്കും. ഈ വർഷം ആദ്യം പുറത്തിറക്കിയൊരു റിപ്പോർട്ടിലെ ശുപാർശകളുടെ പിൻബലത്തിലാണ്ബിഅവതരിപ്പിക്കുന്നത്.