വൈറ്റ്ഹൗസിന് സമീപമുണ്ടായ വെടിവെപ്പില്‍ അഫ്ഗാന്‍ പൗരന്‍ പിടിയിലായ സംഭവത്തിന് പിന്നാലെ അഫ്ഗാന്‍ പൗരന്മാരുമായി ബന്ധപ്പെട്ട എല്ലാ ഇമിഗ്രേഷന്‍ അപേക്ഷകളുടെയും പ്രോസസിംഗ് അനിശ്ചിതമായി നിര്‍ത്തിവെച്ച് യുഎസ് സിറ്റിസണ്‍ഷിപ്പ് ആന്‍ഡ് ഇമിഗ്രേഷന്‍ സര്‍വീസസ്.
സുരക്ഷാ പരിശോധനാ നടപടിക്രമങ്ങള്‍ പുന: പരിശോധിക്കുന്നത് വരെ, അഫ്ഗാന്‍ പൗരന്മാരുമായി ബന്ധപ്പെട്ട എല്ലാ ഇമിഗ്രേഷന്‍ അപേക്ഷകളും അനിശ്ചിതകാലത്തേക്ക് ഉടനടി നിര്‍ത്തിവെക്കുന്നുവെന്നും രാജ്യത്തിന്റെയും അമേരിക്കന്‍ ജനതയുടെയും സംരക്ഷണവും സുരക്ഷയുമാണ് ഏക ലക്ഷ്യവും ദൗത്യവുമെന്നും ഇമിഗ്രേഷന്‍ സര്‍വീസസ് എക്‌സിലെ കുറിപ്പില്‍ വ്യക്തമാക്കി.
വൈറ്റ് ഹൗസില്‍ നിന്ന് ഏതാനും ബ്ലോക്കുകള്‍ മാത്രം അകലെ വെച്ച് നടന്ന ആക്രമണം നടത്തിയത് 29കാരനായ അഫ്ഗാന്‍ പൗരന്‍ റഹ്‌മാനുള്ള ലകന്‍വാളാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. രണ്ട് നാഷണല്‍ ഗാര്‍ഡ് സൈനികര്‍ക്ക് നേരെ വെടിയുതിര്‍ത്ത ഇയാളെ പോലീസ് വെടിവെച്ചാണ് പിടികൂടിയത്.