ഹോങ്കോംഗിലെ വടക്കന്‍ തായ്‌പേയില്‍ ബഹുനില പാര്‍പ്പിട സമുച്ചയങ്ങളിലുണ്ടായ തീപിടുത്തത്തില്‍ മരണസംഖ്യ 44 ആയി. 279 പേരെ കാണാതായെന്ന് റിപ്പോര്‍ട്ട്. മരിച്ചവരില്‍ ഒരു അഗ്നിശമന സേനാംഗവും ഉള്‍പ്പെടുന്നു. 28 പേരെയാണ് രക്ഷാപ്രവര്‍ത്തകര്‍ ആദ്യം കണ്ടെത്തിയത്. ഇതില്‍ ഒന്‍പത് പേര്‍ സംഭവസ്ഥലത്ത് വെച്ച്തന്നെ മരിച്ചിരുന്നു. വാങ്ഫുക് ഭവന സമുച്ചയത്തിലാണ് തീപിടുത്തമുണ്ടായത്.
ആശുപത്രിയില്‍ ചികിത്സയിരുന്നവര്‍ പിന്നീട് മരണപ്പെട്ടു. ഇപ്പോള്‍ ചികിത്സയില്‍ കഴിയുന്ന 45 പേരുടെ നില ഗുരുതരമാണ്. ഒട്ടേറെ പേര്‍ കെട്ടിടത്തിനുള്ളില്‍ കുടുങ്ങിക്കിടക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. ബുധനാഴ്ച പ്രാദേശിക സമയം വൈകിട്ട് 6.22 ഓടെയായിരുന്നു സംഭവം. 31 നിലകളുള്ള കെട്ടിടത്തില്‍ നിന്ന് പുക ഉയരുകയും പിന്നാലെ തീ ആളിക്കത്തുകയുമായിരുന്നു.
തീപിടുത്തത്തിന് പിന്നിലെ കാരണം കണ്ടെത്താനായി പോലീസും അഗ്നിരക്ഷാ സേനയും ചേര്‍ന്ന് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചതായും അദ്ദേഹം പറഞ്ഞു. നൂറുകണക്കിന് താമസക്കാരെ ഒഴിപ്പിച്ചു. നിലവില്‍ തീ നിയന്ത്രണവിധേയമാണ്.