ഇമ്രാന്‍ ഖാന്‍ കസ്റ്റഡിയില്‍ കൊല്ലപ്പെട്ടുവെന്ന അഭ്യൂഹങ്ങളെ തള്ളി അഡിയാല ജയില്‍ അധികൃതര്‍ 

By: 600002 On: Nov 27, 2025, 8:25 AM

 

 

പാക്കിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ കസ്റ്റഡിയില്‍ കൊല്ലപ്പെട്ടു എന്ന തരത്തില്‍ സാമൂഹിക മാധ്യമങ്ങളിലും മറ്റും വ്യാപകമായി പ്രചരിക്കുന്ന അഭ്യൂഹങ്ങളെ തള്ളി അഡിയാല ജയില്‍ അധികൃതര്‍. ഇമ്രാന്‍ ഖാന്‍ സുഖമായും ആരോഗ്യത്തോടെയും ഇരിക്കുന്നുവെന്ന് ജയില്‍ അധികൃതര്‍ അവകാശപ്പെട്ടു. 

അദ്ദേഹത്തിന്റെ സുരക്ഷയ്ക്ക് ഭീഷണിയാകുന്ന യാതൊരു സംഭവവും ഉണ്ടായിട്ടില്ലെന്നും കൃത്യമായ പരിചരണത്തിലാണ് അദ്ദേഹം കഴിയുന്നതെന്നും ജയില്‍ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 14 വര്‍ഷം തടവ് ശിക്ഷ ലഭിച്ച് ജയിലില്‍ കഴിയുന്ന ഇമ്രാന്‍ ഖാനെ സന്ദര്‍ശിക്കുന്നതിന് സഹോദരിമാര്‍ക്ക് അനുമതി നിഷേധിച്ചു എന്ന ആരോപണത്തിന് ശേഷമാണ് അദ്ദേഹത്തിന്റെ മരണത്തെക്കുറിച്ചുള്ള സ്ഥിരീകരിക്കാത്ത അഭ്യൂഹങ്ങള്‍ പ്രചരിക്കാന്‍ തുടങ്ങിയത്.