ആശുപത്രികള്‍ക്ക് മാര്‍ഗനിര്‍ദേശങ്ങളുമായി ഹൈക്കോടതി. ആശുപത്രികളില്‍ പരാതി പരിഹാര ഡെസ്‌ക് വേണം. ചികിത്സാ ചെലവ് ഇംഗ്ലീഷിലും മലയാളത്തിലും പ്രദര്‍ശിപ്പിക്കണം. പണമില്ലാത്തതിനാല്‍ ചികിത്സ നിഷേധിക്കരുതെന്നും നിര്‍ദേശം. ഡോക്ടേഴ്‌സിന്റെ വിവരങ്ങളും ചികിത്സാ നിരക്കുകളും പ്രദര്‍ശിപ്പിക്കുന്നതിനെതിരായ ഹര്‍ജി തള്ളിക്കൊണ്ടാണ് ഹൈക്കോടതി നിര്‍ദേശം.
സ്വകാര്യ ആശുപത്രി മാനേജ്‌മെന്റ് അസോസിയേഷനും ഐഎംഎയും നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളിക്കൊണ്ടാണ് നിര്‍ദേശങ്ങള്‍. ഡോക്ടര്‍മാരുടെ വിവരങ്ങളും ചികിത്സാനിരക്കുകളും പ്രദര്‍ശിപ്പിക്കുന്നതിനെതിരായ ഹര്‍ജിയാണ് തള്ളിയത്.
രോഗികളുടെ അവകാശങ്ങള്‍ക്കും ചികിത്സാ സുതാര്യതയ്ക്കും മുന്‍ഗണന നല്‍കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. സ്വകാര്യ ആശുപത്രികളില്‍ ഡോക്ടര്‍മാരുടെ വിവരങ്ങളും സേവന നിരക്കുകളും പ്രദര്‍ശിപ്പിക്കണമെന്ന് സിംഗിള്‍ ബെഞ്ച് ഉത്തരവിട്ടിരുന്നു. ഇതിനെതിരെയാണ് അപ്പീല്‍ നല്‍കിയിരുന്നത്.