മലാക്ക കടലിടുക്കിനും ഇന്‍ഡോനേഷ്യയ്ക്കും മുകളിലായി സെന്‍ യാര്‍ ചുഴലിക്കാറ്റ് രൂപപ്പെട്ടു. ഇത് ഇന്‍ഡോനേഷ്യയില്‍ കരയില്‍ പ്രവേശിച്ചു. നിലവില്‍ ചുഴലിക്കാറ്റ് വടുക്കുകിഴക്കന്‍ ഇന്തോനേഷ്യയുടെ തീരപ്രദേശത്തിന് മുകളില്‍ സ്ഥിതി ചെയ്യുന്നു. പടിഞ്ഞാറ്- തെക്ക് പടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ച് 27 ആം തിയതി രാവിലെ വരെ ചുഴലിക്കാറ്റിന്റെ ശക്തി നിലനിര്‍ത്തി തുടര്‍ന്നുള്ള 24 മണിക്കൂറില്‍ ക്രമേണ ശക്തി കുറഞ്ഞ് കിഴക്കോട്ട് സഞ്ചരിക്കാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
കേരളത്തില്‍ അടുത്ത അഞ്ച് ദിവസം നേരിയ, ഇടത്തരം മഴയ്ക്ക് സാധ്യതയെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.