ഇന്ത്യക്കാര്‍ക്ക് അനുവദിക്കുന്ന എച്ച്-1ബി വിസകളില്‍ വ്യാപക തട്ടിപ്പെന്ന് ആരോപണം 

By: 600002 On: Nov 26, 2025, 9:25 AM

 

ഇന്ത്യക്കാര്‍ക്ക് അനുവദിക്കുന്ന എച്ച്1 ബി വിസ പ്രോഗ്രാമില്‍ വ്യാപക തട്ടിപ്പ് നടക്കുന്നതായി ഇന്ത്യന്‍-അമേരിക്കന്‍ നയതന്ത്രജ്ഞയായ മഹ്‌വശ് സിദ്ദിഖി. ഇന്ത്യക്കാര്‍ക്ക് നല്‍കുന്ന വിസകളില്‍ 80-90 ശതമാനം വരെയും തട്ടിപ്പിലൂടെ നേടിയതാണെന്നും ഇതില്‍ ഭൂരിഭാഗവും എച്ച്-1 ബി വിസകാളെന്നും അവര്‍ ആരോപിച്ചു. വ്യാജ ബിരുദങ്ങള്‍, വ്യാജ രേഖകള്‍ എന്നിവയുടെ അടിസ്ഥാനത്തിലാണ് തട്ടിപ്പ് നടക്കുന്നതെന്ന് സിദ്ദിഖി ഒരു പോഡ്കാസ്റ്റില്‍ അവകാശപ്പെട്ടു.

ചെന്നൈയില്‍ കോണ്‍സുലര്‍ ഓഫീസറായിരുന്ന കാലത്ത് ഈ തട്ടിപ്പ് കണ്ടെത്തി സ്റ്റേറ്റ് സെക്രട്ടറിയെ അറിയിച്ചിരുന്നുവെന്നും എന്നാല്‍ രാഷ്ട്രീയ സമ്മര്‍ദ്ദം കാരണം നടപടിയൊന്നും ഉണ്ടായില്ലെന്നും അവര്‍ പറഞ്ഞു.