ഉക്രെയ്ന്‍-റഷ്യ സമാധാന കരാറിന് ധാരണയായെന്ന് റിപ്പോര്‍ട്ട് 

By: 600002 On: Nov 26, 2025, 8:33 AM

 


റഷ്യയുമായി സമാധാന കരാറിന് ഉക്രെയ്ന്‍ ധാരണയായെന്ന് റിപ്പോര്‍ട്ട്. ചില ചെറിയ കാര്യങ്ങളില്‍ മാത്രമേ തീരുമാനമാകാനുള്ളുവെന്നും യുഎസ് ഉന്നത ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. അബുദാബിയില്‍ റഷ്യന്‍ പ്രതിനിധികളുമായി യുഎസ് ആര്‍മി സെക്രട്ടറി ഡാന്‍ ഡാന്‍ ഡ്രിസ്‌കോള്‍ ചര്‍ച്ച നടത്തിയതിന് പിന്നാലെയാണ് സമാധാന കരാറിന് ഉക്രെയ്ന്‍ സമ്മതിച്ചുവെന്ന വിവരം പുറത്തുവന്നത്. 

മൂന്നര വര്‍ഷമായി തുടരുന്ന യുദ്ധം അവസാനിപ്പിക്കാന്‍ ലക്ഷ്യമിട്ട് യുഎസ്, ഉക്രെയ്ന്‍, യൂറോപ്പ് എന്നിവടങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ ഞായറാഴ്ച സ്വിറ്റ്‌സര്‍ലന്‍ഡിലെ ജനീവയില്‍ ചര്‍ച്ച നടത്തിയിരുന്നു. ജനീവയില്‍ ചര്‍ച്ച ചെയ്ത കരാറിലെ പ്രധാന വ്യവസ്ഥകളില്‍ പ്രതിനിധികള്‍ പൊതു ധാരണയിലെത്തിയെന്ന് ഉക്രെയ്‌ന്റെ ദേശീയ സുരക്ഷാ സെക്രട്ടറി റുസ്തം ഉമറോവ് സമൂഹമാധ്യമത്തില്‍ കുറിച്ചു.