പി പി ചെറിയാന്‍
ചിക്കാഗോ: സിവില്‍ റൈറ്റ്സ് നേതാവ് റെവ. ജെസ്സി ജാക്സന്‍ (Rev. Jesse Jackson) ആശുപത്രിയിലെ ഇന്റന്‍സീവ് കെയര്‍ യൂണിറ്റില്‍ (ICU) നിന്ന് പുറത്തുവന്ന് സാധാരണ റൂമിലേക്ക് മാറിയതായി കുടുംബം അറിയിച്ചു. ആരോഗ്യനില മെച്ചപ്പെട്ട സാഹചര്യത്തിലാണ് ഈ മാറ്റം.
ന്യൂറോളജിക്കല്‍ രോഗമായ പ്രോഗ്രസീവ് സുപ്രാന്യൂക്ലിയര്‍ പാള്‍സി (PSP)ക്ക് ചികിത്സ നല്‍കുന്നതിനായി നവംബര്‍ 12-നാണ് ജാക്സനെ നോര്‍ത്ത് വെസ്റ്റേണ്‍ മെമ്മോറിയല്‍ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചത്. അഞ്ച് ദിവസത്തിന് ശേഷം അദ്ദേഹം ഐസിയുവില്‍ നിന്ന് മാറി.
'ഞങ്ങളുടെ പിതാവിനെ കാണാനും പ്രാര്‍ത്ഥിക്കാനും വേണ്ടി വിളിക്കുകയും എത്തുകയും ചെയ്ത സുഹൃത്തുക്കള്‍ക്കും പിന്തുണച്ചവര്‍ക്കും നന്ദി പറയുന്നു,' എന്ന് മകനും കുടുംബ വക്താവുമായ യൂസഫ് ജാക്സണ്‍ (Yusef Jackson) പറഞ്ഞു. 'പ്രാര്‍ത്ഥനകള്‍ക്ക് ഫലമുണ്ട്. നോര്‍ത്ത് വെസ്റ്റേണ്‍ മെമ്മോറിയല്‍ ഹോസ്പിറ്റലിലെ ഡോക്ടര്‍മാര്‍ക്കും സുരക്ഷാ ജീവനക്കാര്‍ക്കും നന്ദി അറിയിക്കുന്നു. ഈ അമൂല്യ സമയത്ത് നിങ്ങളുടെ തുടര്‍ പ്രാര്‍ത്ഥനകള്‍ വിനയത്തോടെ അഭ്യര്‍ത്ഥിക്കുന്നു.'
കഴിഞ്ഞ ആഴ്ച മുന്‍ പ്രസിഡന്റ് ബില്‍ ക്ലിന്റണും മുന്‍ സ്റ്റേറ്റ് സെക്രട്ടറി ഹിലാരി ക്ലിന്റണും ജാക്സനെ ആശുപത്രിയില്‍ സന്ദര്‍ശിച്ചിരുന്നു.
PSP: അപൂര്‍വവും ചികിത്സയില്ലാത്തതുമായ ഒരു ന്യൂറോളജിക്കല്‍ രോഗമാണ് പിഎസ്പി, ഇത് നടക്കാനുള്ള ബുദ്ധിമുട്ട്, ബാലന്‍സ്, സംസാര വൈകല്യം, കണ്ണ് ചലനത്തിലെ തകരാറുകള്‍ എന്നിവയ്ക്ക് കാരണമാകും. ഏകദേശം ഒരു ദശാബ്ദത്തിലേറെയായി അദ്ദേഹം ഈ രോഗാവസ്ഥയില്‍ ബുദ്ധിമുട്ടുന്നുണ്ട്.
1960-കളില്‍ റെവ. മാര്‍ട്ടിന്‍ ലൂഥര്‍ കിംഗ് ജൂനിയറുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ച അദ്ദേഹം ഒരു പ്രമുഖ സിവില്‍ റൈറ്റ്‌സ് ആക്ടിവിസ്റ്റാണ്. റെയിന്‍ബോ ജഡടഒ കോളിഷന്‍ സ്ഥാപിച്ച അദ്ദേഹം 2000-ല്‍ പ്രസിഡന്‍ഷ്യല്‍ മെഡല്‍ ഓഫ് ഫ്രീഡം ലഭിച്ചിട്ടുണ്ട്.