ശാസ്ത്ര ഗവേഷണം വേഗത്തിലാക്കാന്‍ AI: ട്രംപിന്റെ 'ജെനസിസ് മിഷന്‍' പ്രഖ്യാപിച്ചു

By: 600002 On: Nov 25, 2025, 12:40 PM



 

പി പി ചെറിയാന്‍

വാഷിംഗ്ടണ്‍ ഡി.സി: രാജ്യത്തെ ശാസ്ത്ര ഗവേഷണ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനായി നിര്‍മ്മിത ബുദ്ധി (AI) ഉപയോഗിക്കാന്‍ ശാസ്ത്ര ഏജന്‍സികള്‍ക്ക് നിര്‍ദ്ദേശം നല്‍കി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് എക്‌സിക്യൂട്ടീവ് ഉത്തരവില്‍ ഒപ്പുവച്ചു. 'ജെനസിസ് മിഷന്‍' എന്ന് പേരിട്ടിരിക്കുന്ന ഈ പുതിയ പദ്ധതിക്ക് തിങ്കളാഴ്ചയാണ് തുടക്കമായത്.

ഊര്‍ജ്ജ വകുപ്പ് (Department of Energy - DOE) ഉള്‍പ്പെടെയുള്ള ശാസ്ത്ര ഏജന്‍സികളോട് അക സാങ്കേതികവിദ്യ വിപുലമായി ഉപയോഗിക്കാന്‍ ഈ ഉത്തരവ് നിര്‍ദ്ദേശിക്കുന്നു. ഔഷധങ്ങള്‍, ഊര്‍ജ്ജ ഉത്പാദനം, എഞ്ചിനീയറിംഗ് തുടങ്ങിയ മേഖലകളിലെ കണ്ടെത്തലുകള്‍ ഇത് വേഗത്തിലാക്കും.

വൈറ്റ് ഹൗസ് ഓഫീസ് ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി പോളിസി മേധാവി മൈക്കിള്‍ ക്രാറ്റ്‌സിയോസ് (Michael Kratsios) ഇതിനെ 'അപ്പോളോ പ്രോഗ്രാമിന് ശേഷം ഫെഡറല്‍ ശാസ്ത്ര വിഭവങ്ങള്‍ കൂട്ടിയോജിപ്പിക്കുന്ന ഏറ്റവും വലിയ നീക്കം' എന്ന് വിശേഷിപ്പിച്ചു.

DOEയുടെ പങ്ക്: DOE-യുടെ 17 ദേശീയ ലബോറട്ടറികളിലുള്ള വലിയ ഡാറ്റാസെറ്റുകള്‍ അക ഉപയോഗിച്ച് വിശകലനം ചെയ്യുമെന്ന് ഊര്‍ജ്ജ സെക്രട്ടറി ക്രിസ് റൈറ്റ് (Chris Wright) പറഞ്ഞു. ഇത് ശാസ്ത്രീയ കണ്ടെത്തലുകളുടെയും നവീകരണത്തിന്റെയും വേഗത ഗണ്യമായി വര്‍ദ്ധിപ്പിക്കും.

സര്‍ക്കാര്‍ കൈവശമുള്ള ശാസ്ത്രീയ ഡാറ്റാസെറ്റുകളും കമ്പ്യൂട്ടിംഗ് സൗകര്യങ്ങളും AI ടൂളുകള്‍ക്ക് എളുപ്പത്തില്‍ വായിക്കാന്‍ കഴിയുന്ന രൂപത്തിലാക്കും. ഇത് യൂണിവേഴ്‌സിറ്റി ഗവേഷകര്‍ക്കും സ്വകാര്യ കമ്പനികള്‍ക്കും ദേശീയ സുരക്ഷാ വിദഗ്ദ്ധര്‍ക്കും ലഭ്യമാക്കും.

അക ഉപയോഗിച്ച് നൂതനമായ സിമുലേഷനുകള്‍ 10,000 മുതല്‍ 100,000 ഇരട്ടി വരെ വേഗത്തിലാക്കാന്‍ കഴിയുമെന്ന് അധികൃതര്‍ അറിയിച്ചു.