നൂറ് കിലോമീറ്റര്‍ നടന്ന് റെക്കോര്‍ഡിട്ട് ചൈനയിലെ റോബോട്ട്

By: 600002 On: Nov 25, 2025, 12:05 PM

 

 

നൂറ് കിലോമീറ്റര്‍ നടന്ന് ഗിന്നസ് വേള്‍ഡ് െേറക്കോര്‍ഡ്‌സില്‍ ഇടംപിടിച്ച് ചൈനയിലെ റോബോട്ട്. മൂന്ന് ദിവസം കൊണ്ടാണ് നൂറ് കിലോമീറ്ററിലധികം ദൂരം ഹ്യൂമനോയ്ഡ് നടന്നത്. എജി എ2 എന്ന റോബോട്ട് കാല്‍നടയായാണ്് സഞ്ചരിച്ചത്. മനുഷ്യരൂപമുള്ള ഒരു യന്ത്രം നടന്നതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഏറ്റവും കൂടിയ ദൂരമാണിത്. 

ഏകദേശം അഞ്ചടി ആറിഞ്ച് ഉയരമുള്ള എജിബോട്ട് എ2 നവംബര്‍ 10ന് വൈകിട്ട് കിഴക്കന്‍ ചൈനീസ് നഗരമായ സുഷൗവില്‍ നിന്ന് യാത്ര തിരിച്ച് ഹൈവേകളിലൂടെയും നഗരങ്ങളിലൂടെയും സഞ്ചരിച്ച് 13ന് ഷാങ്ഹായിലെ ബണ്ട് തീരപ്രദേശത്ത് എത്തിയെന്നാണ് ഗിന്നസ് രേഖകള്‍ വ്യക്തമാക്കുന്നത്.