നൈജീരിയയിലെ മുസ്സ ജില്ലയില്‍ നിന്ന് ബോക്കോ ഹറാം തീവ്രവാദികള്‍ കൗമാരപ്രായക്കാരായ 12 പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയി. കൃഷിയിടങ്ങളില്‍ നിന്ന് മടങ്ങി വരുന്നതിനിടെയാണ് ഇവരെ തട്ടിക്കൊണ്ടുപോയത്.
മഗുമേരി ഗ്രാമത്തില്‍ രണ്ട് മണിക്കൂറിലധകം നീണ്ട ആക്രമണം നടത്തിയ തീവ്രവാദികള്‍ വീടുകളും വാഹനങ്ങളും കടകളും ഉള്‍പ്പെടെ ഗ്രാമം കത്തിക്കുകയും ചെയ്തു.