വെനസ്വേല പ്രസിഡന്റ് നിക്കോളസ് മഡുറോ ഉള്‍പ്പെടെ ഉന്നതര്‍ നേതൃത്വം നല്‍കുന്നതെന്ന് ആരോപിക്കുന്ന കാര്‍ട്ടല്‍ ഓഫ് ദ് സണ്‍സിനെ വിദേശ ഭീകരസംഘടനയായി പ്രഖ്യാപിച്ച് യുഎസ്. ട്രഷറി ഡിപ്പാര്‍ട്ട്‌മെന്റിന്റെ വെബ്‌സൈറ്റിലാണ് ഇത് സംബന്ധിച്ച നോട്ടസ് പോസ്റ്റ് ചെയ്തത്. അമേരിക്കയിലേക്ക് നിയമവിരുദ്ധ ലഹരിവസ്തുക്കള്‍ എത്തിക്കുന്നതിനെതിരെയുള്ള ട്രംപ് ഭരണകൂടത്തിന്റെ നടപടികളിലെ ഒടുവിലെ നീക്കമാണിത്.
അധോലോക സംഘത്തിന് ഭീകരരെന്ന പേരില്‍ ഉപരോധം കൂടി ഏര്‍പ്പെടുത്തിയാണ് നീക്കം. അമേരിക്കയിലേക്ക് നിയമവിരുദ്ധ ലഹരിവസ്തുക്കള്‍ എത്തിക്കുന്നതില്‍ മുഖ്യ പങ്കാണ് കാര്‍ട്ടല്‍ ഓഫ് ദി സണ്‍സിനുള്ളതെന്ന് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ നേരത്തെ ആരോപിച്ചിരുന്നു.