മാനിറ്റോബയിൽ തണുത്തുറഞ്ഞ തടാകത്തിൽ വീണ് രണ്ട് മരണം.  RCMP അന്വേഷണം തുടങ്ങി

By: 600110 On: Nov 25, 2025, 9:45 AM

കാനഡയിലെ  മാനിറ്റോബയിൽ തണുത്തുറഞ്ഞ  തടാകത്തിൽ വീണ് രണ്ട് പേർ മുങ്ങിമരിച്ചു.  വടക്കൻ പ്രദേശമായ നനാവാനോ എന്ന സ്ഥലത്താണ് ഈ ദുരന്തം നടന്നത്. വെള്ളിയാഴ്ച  വൈകുന്നേരം 4:30-ഓടെയായിരുന്നു സംഭവം. തണുപ്പുകാലത്ത് വെള്ളക്കെട്ടുകളിലും തടാകങ്ങളിലും ഉണ്ടാകാനിടയുള്ള അപകടങ്ങളെക്കുറിച്ച് പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു

തടാകത്തിൽ ഒരാൾ വീണതായി വിവരം ലഭിച്ചതിനെ തുടർന്ന് പൊലീസ് ഉദ്യോഗസ്ഥർ സംഭവസ്ഥലത്ത് എത്തുകയായിരുന്നു. വെള്ളത്തിൽ വീണ വ്യക്തിയെ രക്ഷപ്പെടുത്താൻ  ശ്രമിക്കുന്നതിനിടെ രണ്ടാമതൊരാളും വെള്ളത്തിൽ വീഴുകയായിരുന്നു.
RCMP യും ,  പ്രാദേശിക രക്ഷാപ്രവർത്തകരും ചേർന്നുള്ള തിരച്ചിലിൽ രണ്ടു പേരെയും തടാകത്തിൽ നിന്ന് കണ്ടെത്തി പുറത്തെടുത്തു. എന്നാൽ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിന് മുമ്പ് തന്നെ ഇരുവരും മരിച്ചതായി അധികൃതർ സ്ഥിരീകരിച്ചു. ദുരന്തത്തിൽ മരിച്ചവരുടെ പേരുവിവരങ്ങളോ മറ്റ് വിശദാംശങ്ങളോ RCMP  പുറത്തുവിട്ടിട്ടില്ല. ദുരന്തം  എങ്ങനെ സംഭവിച്ചു എന്നതിനെക്കുറിച്ച് RCMP  അന്വേഷണം തുടരുകയാണ്.